ജയ്പൂര്‍: രാജസ്ഥാനില്‍ പന്നിപ്പനി ബാധിച്ച് മരിച്ചവരുടെ എണ്ണം 72 ആയി. മൂന്നുദിവസത്തിനുള്ളില്‍ പത്ത് പേര് കൂടി മരിച്ചതോടെയാണ് മരണ സംഖ്യ ഇത്രയും വര്‍ധിക്കാന്‍ കാരണം. കഴിഞ്ഞ ദിവസം പന്നിപ്പനി ബാധിച്ച് രണ്ടു പേരാണ് മരിച്ചത്.
പന്നിപ്പനി ബാധിച്ച് ജോദ്പൂര്‍, ഉദയ്പൂര്‍ എന്നിവിടങ്ങളില്‍ നിന്നുള്ളവരാണ് മരിച്ചത്. ജനുവരി ഒന്നു മുതല്‍ 26വരെ 1856 പേര്‍ക്ക് പന്നിപ്പനി സ്ഥിരീകരിച്ചതായാണ് ഔദ്യോഗിക റിപ്പോര്‍ട്ട്.
Discussion about this post