അഹമ്മദാബാദ്: ഗുജറാത്തിലെ പട്ടേല്‍ സംവരണ പ്രക്ഷോഭ നേതാവായ ഹാര്‍ദിക് പട്ടേല്‍ വിവാഹിതനായി. ബാല്യകാലസഖിയായ കിഞ്ചല്‍ പരീഖാണ് വധു. ഗുജറാത്തിലെ സുരേന്ദ്രനഗര്‍ ജില്ലയിലെ ദിഗ്സര്‍ ഗ്രാമത്തിലെ അമ്പലത്തില്‍ വെച്ച് അടുത്ത ബന്ധുക്കളുടെയും സുഹൃത്തുക്കളുടേയും സാന്നിധ്യത്തിലായിരുന്നു വിവാഹം.
വധു കിഞ്ചല്‍ എല്‍എല്‍ബി വിദ്യാര്‍ത്ഥിയാണ്. പട്ടേല്‍ സംവരണ പ്രക്ഷോഭവുമായി പൊതുപ്രവര്‍ത്തന രംഗത്തേക്ക് കടന്നു വന്ന ഹാര്‍ദിക് ഇപ്പോള്‍ ഗുജറാത്തിലെ അറിയപ്പെടുന്ന നേതാവാണ്.
Discussion about this post