കര്‍ണ്ണാടക: കര്‍ണാടകയിലെ ക്ഷേത്രത്തില്‍ നിന്ന് വിതരണം ചെയ്ത പ്രസാദം കഴിച്ച ഒരാള്‍ കൂടെ മരിച്ചു. ഇതോടെ സംഭവത്തില്‍ മരണ സംഖ്യ രണ്ടായി. മരിച്ചയാളെ തിരിച്ചറിയാനായിട്ടില്ല. നേരത്തെ പ്രദേശവാസിയായ കവിത എന്ന സ്ത്രീ മരിച്ചിരുന്നു. കുട്ടികള്‍ അടക്കം അഞ്ച് പേര് ഇപ്പോഴും ചികിത്സയിലാണ്.
ചിക്കബെല്ലാപുരയിലെ ഗംഗമ്മ ദേവീക്ഷേത്രത്തില്‍ ഉത്സവത്തിനിടെ ഒരു സംഘം സ്ത്രീകള്‍ വിതരണം ചെയ്ത പ്രസാദം കഴിച്ചവര്‍ക്കാണ് വിഷബാധയേറ്റത്. പ്രസാദം വിതരണം ചെയ്ത സ്ത്രീകളെ പോലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്. സംഭവത്തെപ്പറ്റി അന്വേഷണം നടക്കുകയാണ്.
കര്‍ണാടകയില്‍ കഴിഞ്ഞമാസവും സമാന രീതിയില്‍ 17 പേര് മരിച്ചിരുന്നു. കര്‍ണാടകയില്‍ ചാമരാജ്നഗര്‍ ജില്ലയില്‍ ക്ഷേത്രത്തില്‍ നിന്നും പ്രസാദം കഴിച്ചവരാണ് മരിച്ചത്.
Discussion about this post