ന്യൂഡല്‍ഹി: പ്ലസ്ടു ക്ലാസ് വരെ സൗജന്യ വിദ്യാഭ്യാസം ഉയര്‍ത്തിയേക്കുമെന്ന് റിപ്പോര്‍ട്ട്. ഇതിനായുള്ള ശുപാര്‍ശ കേന്ദ്ര മാനവവിഭവശേഷി മന്ത്രാലയം പരിഗണിച്ചേക്കുമെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
നിര്‍ബന്ധിതവും സൗജന്യവുമായ വിദ്യാഭ്യാസം ഉറപ്പുവരുത്തുന്ന 2009ലെ നിയമ പ്രകാരം നിലവില്‍
ഒന്നുമുതല്‍ എട്ടാം ക്ലാസ് വരെ സൗജന്യ വിദ്യാഭ്യാസം ഉറപ്പുവരുത്തുന്നുണ്ട്. ഇത് പ്ലസ്ടു വരെ ഉയര്ത്തിയെക്കുമെന്നാണ് റിപ്പോര്‍ട്ട്.പ്ലസ്ടു വരെയുള്ള വിദ്യാര്‍ഥികളെ 2009ലെ നിയമത്തിന്റെ പരിധിയില്‍ കൊണ്ടുവരുന്ന കാര്യം പരിഗണനയിലാണെന്നും ഇതിനായുള്ള ആലോചനകള്‍ നടക്കുന്നുണ്ടെന്നും മാനവവിഭവശേഷി മന്ത്രാലയം അറിയിച്ചു.
2012ല്‍ യുപിഎ സര്‍ക്കാരിന്റെ കാലത്ത് കേന്ദ്ര വിദ്യാഭ്യാസ ഉപദേശക സമിതിയുടെ സബ്-കമ്മിറ്റിയായിരുന്നു ഇത്തരമൊരു ശുപാര്‍ശുമായി ആദ്യം രംഗത്ത് വന്നത്.
Discussion about this post