ചെന്നൈ: പ്രധാനമന്ത്രി നരേന്ദ്ര മോഡി വരുമെന്ന് അറിയിച്ചതിനു പിന്നാലെ തമിഴ്നാട്ടില്‍ വ്യാപക പ്രതിഷേധമാണ് ഉയരുന്നത്, ഗോ ബാക്ക് വിളിച്ചും മറ്റും വന്‍ പ്രതിഷേധമാണ് ഉയര്‍ന്നിട്ടുള്ളത്. ഗോ ബാക്ക് വിളിയുടെ കാരണം വെളിപ്പെടുത്തി രംഗത്ത് വന്നിരിക്കുകയാണ് എഴുത്തുകാരി മീന കന്ദസാമി.
തമിഴ്നാടിനെ ചതിച്ച മോഡി തിരികെ പോകണമെന്നാണ് തമിഴ് ജനതയുടെ ആവശ്യം. ഇതിനു പിന്നാലെയാണ് ഗോ ബാക്ക് മോഡിയ്ക്ക് പിന്തുണയുമായി മീന എത്തിയത്. പിന്തുണയ്ക്കുന്നതിന താന്‍ പറയാനുള്ള കാരണങ്ങള്‍ നിരത്തിയാണ് മീന കന്ദസാമിയുടെ ട്വീറ്റ്.
ഗോ ബാക്ക് മോഡി എന്ന് ഞാന്‍ പറയാനുള്ള കാരണങ്ങള്‍ ഇവയാണ്
”സാമ്രാജ്യത്വത്തിന്റെ പാദസേവകനായതിനാല്‍,
കോമ്പ്രദോര്‍ ബൂര്‍ഷ്വാസിയുടെ ചെരുപ്പ് നക്കുന്നതിനാല്‍
ഫാഷിസ്റ്റ് ജംഗിള്‍ രാജുമായി മുന്നോട്ടുപോകുന്നതിനാല്‍
ബ്രാഹ്മിണ്‍ ബനിയ അജണ്ട നടപ്പാക്കുന്നതിനാല്‍
സവര്‍ണജാതിക്കാര്‍ക്ക് 10 ശതമാനം സംവരണം നല്കുന്നതിനാല്
കാവേരി വെള്ളം തമിഴ്നാടിന് നിഷേധിച്ചതിനാല്‍
ഏഴ് തമിഴരെ ജയിലിലടച്ചതിനാല്‍
സ്റ്റെര്‍ലൈറ്റ് കൊലപാതകങ്ങള്‍ നടത്തിയതിനാല്‍”- മീന കന്ദസാമി ട്വീറ്റ് ചെയ്തു.
Pure Gold, via @thirunangai #GoBackModi for
– being an Imperialist stooge.
– bootlicking the comprador-bourgeois
– fascist jungle raj
– brahmin-bania agenda
– 10% reservation for upper castes
– denying cauvery water
– imprisoning the 7 tamils
– sterlite murders https://t.co/00RQEld3Gh— meena kandasamy (@meenakandasamy) January 27, 2019
Discussion about this post