ന്യൂഡല്‍ഹി: പ്രവാസികള്‍ തങ്ങളുടെ മക്കളെ പഠനശേഷം നാട്ടിലേയ്ക്ക് തിരിച്ചയക്കാന്‍ തയ്യാറാകണമെന്ന് കേന്ദ്രമന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനം ഡല്‍ഹിയിലെ പ്രമുഖ മാധ്യമ സംഘവുമായുള്ള സംവാദത്തില്‍ പറഞ്ഞു.
ഇന്ത്യന്‍ ടൂറിസം മേഖല ഉയര്‍ച്ചയുടെ വക്കിലെത്തിനില്ക്കുന്ന് ഈ സാഹചര്യത്തില്‍ യുവാക്കളെ കാത്തിരിക്കുന്നത് നിരവധി തൊഴിലവസരങ്ങളാണ് അതുകൊണ്ട് തന്നെ പ്രവാസി രക്ഷിതാക്കളും വിദ്യാര്‍ത്ഥികളും അത് പരമാവതി പ്രയോജനപ്പെടുത്തണം എന്ന് മന്ത്രി പിടിബിഐ സംഘവുമായി സംവദിച്ചു.
പ്രവാസി ഭാരതീയ ദിവസിനായി മുന്‍കൂട്ടി ഇന്ത്യയിലേക്കൊഴുകുന്ന ഗള്‍ഫുകാരില്‍ എത്രപേര്‍ സ്വന്തം മക്കളെ പഠനശേഷം നാട്ടിലേക്ക് തിരികെ ജോലിക്കയക്കാന്‍ തയ്യാറാവുമെന്ന് കേന്ദ്രമന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനം ചോദിച്ചു. ഭ്രാന്തമായ സ്വപ്നങ്ങള്‍ കാണുക മാത്രമല്ല അവയെ സാര്‍ത്ഥകമാക്കാന്‍ യത്നിക്കുക കൂടി വേണമെന്ന് മന്ത്രി ഗള്‍ഫ് വിദ്യാര്‍ത്ഥികളെ ഓര്‍മിപ്പിച്ചു.
ഡല്‍ഹിയിലെ അശോക ഹോട്ടലില്‍ നടന്ന പരിപാടിയില്‍ മണിമലയില്‍ നിന്നും കഷ്ടിച്ച് പത്താംക്ലാസ് പാസായി കേന്ദ്രമന്ത്രിക്കസേരയിലേക്കെത്തിയ വഴികളെക്കുറിച്ച് വാചാലനായശേഷമാണ് അല്‍ഫോണ്‍സ് കണ്ണന്താനം മടങ്ങിയത്.
Discussion about this post