ഇന്ത്യാ-പാക് നിയന്ത്രണരേഖയില്‍ വീണ്ടും പാകിസ്താന്‍ വെടി നിര്‍ത്തല്‍ ലംഘനം

കാശ്മീരിലെ പൂഞ്ച് സെക്ടറിലെ നിയന്ത്രണ രേഖയില്‍ റിപ്പബ്ളിക് ദിനമായ ഇന്നലെ പാക് സൈന്യത്തിന്റെ വെടിവെപ്പ് ഉണ്ടായിരുന്നു.

ശ്രീനഗര്‍; ജമ്മു കാശ്മീരില്‍ വീണ്ടും പാകിസ്താന്റെ വെടി നിര്‍ത്തല്‍ കരാര്‍ ലംഘനം.
യാതൊരു പ്രകോപനവുമില്ലാതെയായിരുന്നു പാക് വെടിവെപ്പ്. കാശ്മീരിലെ പൂഞ്ച് സെക്ടറിലെ നിയന്ത്രണ രേഖയില്‍ റിപ്പബ്ളിക് ദിനമായ ഇന്നലെ പാക് സൈന്യത്തിന്റെ വെടിവെപ്പ് ഉണ്ടായിരുന്നു.

തുടര്‍ന്ന് ഇന്ന് പുലര്‍ച്ചെയും പാകിസ്ഥാന്റെ ഭാഗത്തുനിന്നും വെടിവെപ്പുണ്ടായി. സംഭവത്തില്‍ ആര്‍ക്കും പരിക്കേറ്റിട്ടില്ലെന്നാണ് വിവരം.

Exit mobile version