കല്‍ബുര്‍ഗി: ഭാരത്‌രത്‌നയില്‍ നിന്ന് ശിവകുമാര സ്വാമിയെ ഒഴിവാക്കിയത് ശരിയായില്ലെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെ. ശിവകുമാര സ്വാമി അനാഥരായ കുട്ടികളുടെ ക്ഷേമത്തിനും വിദ്യാഭ്യാസത്തിനും വേണ്ടി പ്രവര്‍ത്തിച്ച വ്യക്തി ആണെന്നും മല്ലിഗാര്‍ജ്ജുന ഖാര്‍ഗെ പറഞ്ഞു. അതേ സമയം പ്രണബ് മുഖര്‍ജിക്ക് ഭാരത്‌രത്‌ന നല്‍കിയതിനെ അംഗീകരിക്കുന്നുവെന്നും അതില്‍ സന്തോഷമുണ്ടെന്നും മല്ലികാര്‍ജ്ജുന ഖാര്‍ഗെ പറഞ്ഞു.
ശിവകുമാര സ്വാമിയുടെ പേര് ഭാരത്‌രത്‌നയില്‍ നിന്ന് ഒഴിവാക്കിയതില്‍ ഖാര്‍ഗെ ബിജെപിയെയും രൂക്ഷമായി വിമര്‍ശിച്ചു. ബിജെപി ഗവണ്‍മെന്റ് പോലും അദ്ദേഹത്തിന് ബഹുമതി നല്‍കിയില്ല. അത് വളരെ ദുഖകരമാണ്. അതേ സമയം ഒരു ഗായകനും ആര്‍എസ്എസ് പ്രത്യയശാസ്ത്രങ്ങള്‍ പിന്തുടരുന്നവര്‍ക്കും ബഹുമതി നല്‍കി.
മറ്റുളളവരുമായി താരതമ്യപ്പെടുത്തുമ്പോള്‍ ശിവകുമാര്‍ സ്വാമി അവാര്‍ഡിന് അര്‍ഹതപ്പെട്ടയാളായിരുന്നു. അദ്ദേഹത്തിനായിരുന്നു ബഹുമതി നല്‍കേണ്ടിയിരുന്നതെന്നും ഖാര്‍ഗെ പറഞ്ഞു. കര്‍ണാടകയില്‍ ‘നടക്കും ദൈവം’ എന്ന് പിന്മുറക്കാര്‍ വിളിച്ചിരുന്ന ശിവകുമാര സ്വാമി ജനുവരി 21 ന് ആണ് അന്തരിച്ചത്. കര്‍ണാടകയില്‍ അദ്ദേഹം നൂറ് വിദ്യാഭ്യാസ സ്ഥാപനങ്ങളും നിര്‍മ്മിച്ചിട്ടുണ്ട്.
Discussion about this post