ഹരിദ്വാര്‍: അടുത്ത വര്‍ഷം മുതല്‍ സന്ന്യാസികള്‍ക്കും ഉയര്‍ന്ന സിവിലിയന്‍ ബഹുമതിയായ ഭാരത്രത്ന നല്കാന് കേന്ദ്രത്തോട് ആവശ്യപ്പെടുമെന്ന് യോഗാചാര്യന് ബാബ രാംദേവ്.
‘കഴിഞ്ഞ 70 വര്‍ഷമായി ഒരു സന്ന്യാസിക്ക് പോലും ഭാരത്രത്ന നല്‍കാത്തത് വളരെ ഖേദകരമാണ്. മഹര്‍ഷി ദയാനന്ദ സരസ്വതി, സ്വാമി വിവേകാനന്ദജി, ശിവകുമാരസ്വാമി തുടങ്ങിയവര്‍ അതിന് അര്‍ഹരാണ്. അടുത്ത വര്‍ഷം മുതല്‍ സന്ന്യാസികള്‍ക്ക് ഭരത്രത്ന ഏര്‍പ്പെടുത്താന്‍ കേന്ദ്രത്തോട് ആവശ്യപ്പെടും.’ അദ്ദേഹം പറഞ്ഞു.
ഇന്ത്യയിലെ ഏറ്റവും വലിയ സിവിലിയന്‍ ബഹുമതിയാണ് ഭാരതരത്ന. ഈ വര്‍ഷം പ്രണബ് മുഖര്‍ജി, ഭൂപേന് ഹസാരിക, നാനാജി ദേശ്മുഖ് തുടങ്ങിയവരെയാണ് രാജ്യം ഭാരത രത്നം നല്കി ആദരിച്ചത്.
Discussion about this post