ന്യൂഡല്‍ഹി: പ്രവാസികള്‍ തങ്ങളുടെ മക്കളെ പഠനശേഷം ഇന്ത്യയിലേക്ക് തിരിച്ചയക്കാന്‍ തയ്യാറാവണമെന്ന് കേന്ദ്രമന്ത്രി അല്‍ഫേണ്‍സ് കണ്ണന്താനം. ഡല്‍ഹിയില്‍ ഏഷ്യാനെറ്റ് ന്യൂസിന്റെ പ്രൗഡ് റ്റുബി ആന്‍ ഇന്ത്യന്‍ സംഘവുമായിട്ടുള്ള സംവാദത്തിലാണ് കേന്ദ്രമന്ത്രി ഇക്കാര്യം പറഞ്ഞത്. പ്രവാസി ഭാരതീയ ദിവസിനായി ഇന്ത്യയിലേക്കൊഴുകുന്ന ഗള്‍ഫുകാരില്‍ എത്രപേര്‍ സ്വന്തം മക്കളെ പഠനശേഷം നാട്ടിലേക്ക് തിരികെ ജോലിക്കയക്കാന്‍ തയ്യാറാവുമെന്നും ചടങ്ങില്‍ കണ്ണന്താനം ചോദിച്ചു.
ഭ്രാന്തമായ സ്വപ്നങ്ങള്‍ കാണുക മാത്രമല്ല അവ യാതാര്‍ത്ഥ്യമാക്കാന്‍ യത്നിക്കുക കൂടി വേണമെന്നും അദ്ദേഹം ഗള്‍ഫ് വിദ്യാര്‍ത്ഥികളോട് പറഞ്ഞു. ഇന്ത്യയില്‍ ടൂറിസം മേഖലയിലടക്കം നിരവധി തൊഴിലവസരങ്ങളാണ് യുവാക്കളെ കാത്തിരിക്കുന്നത്. അത് ഉപയോഗപ്പെടുത്താന്‍ പ്രവാസികളായ രക്ഷിതാക്കളും വിദ്യാര്‍ത്ഥികളും തയ്യാറവണമെന്നും മന്ത്രി പറഞ്ഞു.
Discussion about this post