ശ്രീനഗര്‍: ഇന്ത്യയുടെ 70-ാം റിപ്പബ്ലിക് ദിനാഘോഷ പരിപാടിയില്‍ പങ്കെടുത്ത് മടങ്ങിയ വിദ്യാര്‍ത്ഥികള്‍ക്ക് നേരെ കല്ലേറ്. കുട്ടികള്‍ സഞ്ചരിച്ച വാഹന്തതിന് നേരെയായിരുന്നു കല്ലേറുണ്ടായത്. ഗന്ധര്‍ബാല്‍ ജില്ലയിലാണ് സംഭവം. ആക്രമണത്തില്‍ ആര്‍ക്കും പരിക്കില്ല. വാഹനത്തിന് ചെറിയ കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്. കാശ്മീരില്‍ വിഘടനവാദികള്‍ റിപ്പബ്ലിക് ദിനത്തില്‍ ബന്ദിന് ആഹ്വാനം ചെയ്തിരുന്നു.
ഇതേത്തുടര്‍ന്ന് വ്യാപാര സ്ഥാപനങ്ങള്‍ അടക്കമുള്ളമുള്ളവ റിപ്പബ്ലിക് ദിനത്തില്‍ പ്രവര്‍ത്തിച്ചിരുന്നില്ല. സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് കശ്മീരില്‍ ഇന്റര്‍നെറ്റ് ബന്ധം വിച്ഛേദിക്കുകയും ചെയ്തിരുന്നു. വെള്ളിയാഴ്ച സുരക്ഷാ സൈനികര്‍ക്ക് നേരെ ഭീകരര്‍ നിരവധി സ്ഥലങ്ങളില്‍ ആക്രമണം നടത്തിയിരുന്നു.
ശനിയാഴ്ച രാവിലെ ഉണ്ടായ ഏറ്റുമുട്ടലില്‍ രണ്ട് ഭീകരരെ സൈന്യം വധിക്കുകയും ചെയ്തിരുന്നു. ഇതേതുടര്‍ന്നാണ് വിഘടനവാദികള്‍ പ്രതിഷേധവുമായി രംഗത്ത് വന്നത്. എന്നാല്‍ സുരക്ഷ കര്‍ക്കശമാക്കിയതോടെ മറ്റ് അക്രമസംഭവങ്ങള്‍ കാശ്മീരില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല. കനത്ത സുരക്ഷയിലാണ് ഇപ്പോള്‍ കാശ്മീര്‍.
Discussion about this post