കര്‍ണ്ണാടക: കര്‍ണാടകയില്‍ ക്ഷേത്രത്തില്‍ നിന്ന് വിതരണം ചെയ്ത പ്രസാദം കഴിച്ച ഒരു സ്ത്രീ മരിച്ചു. പ്രദേശവാസിയായ കവിത എന്ന സ്ത്രീയാണ് മരിച്ചത്. കവിതയുടെ കുടുംബത്തിലെ എല്ലാവരും അടക്കം 6 പേര് ചികിത്സയിലാണ്.
ചിക്കബെല്ലാപുരയിലെ ഗംഗമ്മ ദേവീക്ഷേത്രത്തില്‍ ഉത്സവത്തിനിടെ ഒരു സംഘം സ്ത്രീകള്‍ വിതരണം ചെയ്ത പ്രസാദം കഴിച്ചവര്‍ക്കാണ് വിഷബാധയേറ്റത്. അതെസമയം, പ്രസാദം വിതരണം ചെയ്തത് ക്ഷേത്രം അധികൃതരുടെ അറിവോടെയല്ലെന്ന് പോലീസ് അറിയിച്ചു.
സംഭവത്തെപ്പറ്റി അന്വേഷണം നടക്കുകയാണ്. കഴിഞ്ഞമാസം കര്‍ണാടകയില്‍ ചാമരാജ്നഗര്‍ ജില്ലയില്‍ ക്ഷേത്രത്തില്‍ നിന്നും വിഷം കലര്‍ന്ന പ്രസാദം കഴിച്ച് 17 പേര് മരിച്ചിരുന്നു.
Discussion about this post