ചണ്ഡീഗഡ്: വിവാഹത്തിന് മണിക്കൂറുകള്‍ ബാക്കി നില്‍ക്കെ വധുവിനെ ഒരു സംഘം ആളുകള്‍ ചേര്‍ന്ന് തട്ടികൊണ്ടുപോയി. മണിക്കൂറുകള്‍ക്ക് ശേഷം മറ്റൊരു ബസ് സ്റ്റോപ്പിലേയ്ക്ക് വധുവിനെ ഇറക്കി വിടുകയായിരുന്നു. ആയുധധാരികളായ സംഘമാണ് ആക്രമണത്തിന് പിന്നില്‍. സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങള്‍ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്.
പഞ്ചാബിലെ മുക്തസറിലാണ് സംഭവം. വിവാഹചടങ്ങിനുമുന്നോടിയായി ബ്യൂട്ടിപാര്ലറിലെത്തിയതായിരുന്നു പെണ്‍കുട്ടി. പാര്‍ലറില്‍ നിന്ന് ഇറങ്ങിയ പെണ്‍കുട്ടിയെ വെളിയില്‍ കാത്തുനിന്ന രണ്ട് യുവാക്കള്‍ ചേര്‍ന്ന് കാറിലേയ്ക്ക് ബലമായി പിടിച്ചുകയറ്റി.
എന്നാല്‍ കുറച്ചുമണിക്കൂറുകള്‍ ക്കുശേഷം യുവതിയെ നഗരത്തിലെതന്നെ മറ്റൊരു ബസ് സ്റ്റോപ്പിന് സമീപം ഇറക്കിവിടുകയായിരുന്നു. ഫസില്‍ക്കാ ജില്ലയിലെ പലിവാല സ്വദേശിനിയാണ് യുവതി. പെണ്‍കുട്ടിയുടെ വീട്ടുകാരുടെ പരാതിയിന്മേല് പോലീസ് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചു.
Discussion about this post