ഉത്തര്‍പ്രദേശ്: ഉത്തര്‍പ്രദേശിലെ ഷഹ്ജാഹ്പുരില്‍ റിപ്പബ്ലിക് ദിനാഘോഷവുമായി ബന്ധപ്പെട്ട് മുഖ്യ അതിഥിയായി എത്തിയ രാജേശ്വരി മിശ്ര വേദിയില്‍ പൊട്ടിക്കരഞ്ഞു. സര്‍ക്കാരിന്റെ സഹായം അഭ്യര്‍ത്ഥിച്ചാണ് സ്വാതന്ത്ര്യസമര സേനാനി മഹേഷ് നാഥ് മിശ്രയുടെ മകള്‍ രാജേശ്വരി മിശ്ര വേദിയില്‍ കരഞ്ഞത്.
കഴിഞ്ഞ 40 വര്‍ഷങ്ങളായി എല്ലാ റിപ്പബ്ലിക്ക് ദിനത്തിലും രാജേശ്വരി ഇവിടെ എത്താറുണ്ടായിരുന്നു. രാജ്യത്തിന് വേണ്ടി ജീവിച്ച സ്വാതന്ത്രസമര സേനാനിയുടെ കുടുംബം ഇന്ന് ജീവിക്കാന്‍ വേണ്ടി കഷ്ടപ്പെടുകയാണ്. ഇതുവരെ സര്‍ക്കാരില്‍ നിന്നും തനിക്കോ കുടുംബത്തിനോ യാതൊരുവിധത്തിലുമുള്ള ധനസഹായം ലഭിച്ചിട്ടില്ലെന്ന് അവര്‍ വേദിയില്‍ പറഞ്ഞു.
രാജ്യത്തിന് വേണ്ടി ജീവിതം മാറ്റിവെച്ച പിതാവിന്റെ മകള്‍ ജീവിക്കാന്‍ കഷ്ടപ്പെടുകയാണെന്ന് ചടങ്ങുകള്‍ക്ക് ശേഷം രാജേശ്വരി മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. അതെസമയം സ്വാതന്ത്ര്യ സമര സേനാനികള്‍ക്കായി കേന്ദ്ര സര്‍ക്കാര്‍ പ്രത്യേക പെന്ഷന് പദ്ധതി ആരംഭിച്ചിട്ടുണ്ടെങ്കിലും അതിന്റെ യാതൊരു വിധ പരിരക്ഷയും രാജേശ്വരി മിശ്രയ്ക്ക് ഇത് വരെ ലഭിച്ചിട്ടില്ല.
1972 ഓഗസ്റ്റ് 15 നായിരുന്നു ഇത് സംബന്ധിച്ച പദ്ധതി നടപ്പിലാക്കിയത്. 1980 ല്‍ പദ്ധതിയുടെ പേര് സ്വാതന്ത്ര്യ സൈനിക് സമ്മാന്‍ പെന്ഷന് സ്കീം എന്നാക്കിയിരുന്നു.
Discussion about this post