മിസോറാം; മിസോറാം ഗവര്‍ണര്‍ കുമ്മനം രാജശേഖരന്റെ റിപ്പബ്ലിക് ദിന പ്രസംഗം ബഹിഷ്കരിച്ച് മിസോറാം ജനത. കാലിയായ സദസ്സിനെ നോക്കിയാണ് അദ്ദേഹം പ്രസംഗ നടത്തിയത്. കേന്ദ്ര സര്‍ക്കാരിന്റെ പൗരത്വ ബില്ലിനെതിരെയുള്ള പ്രതിഷേധത്തിന്റെ ഭാഗമായിട്ടാണ് പൊതുജനങ്ങള്‍ റിപ്പബ്ലിക് ദിന പരിപാടി ബഹിഷ്കരിച്ചത്.
പ്രസംഗം കേള്‍ക്കാന്‍ വിദ്യാര്‍ത്ഥികളും സ്റ്റേഡിയത്തില്‍ എത്തിയിരുന്നില്ല. പോലീസും മന്ത്രിമാരും ജനപ്രതിനിധികളും ഉന്നത ഉദ്യോഗസ്ഥരും മാത്രമാണ് സദസ്സിലുണ്ടായിരുന്നത്.
സംസ്ഥാനത്തിന്റെ അതിര്‍ത്തി സംരക്ഷിക്കാന്‍ ശക്തമായ ശ്രമങ്ങളുണ്ടാകുമെന്ന് ചടങ്ങില്‍ കുമ്മനം പറഞ്ഞു. അതിര്‍ത്തികളില്‍ താമസിക്കുന്ന ജനങ്ങളുടെ ക്ഷേമത്തിനുവേണ്ടിയുള്ള പദ്ധതികള്‍ക്ക് പ്രാധാന്യം നല്‍കുമെന്നും അദ്ദേഹം വ്യക്തമാക്കി.
പൗരാവകശ സംഘടനകളുടെയും വിദ്യാര്‍ത്ഥി സംഘടനകളുടെയും സംയുക്ത സംഘമായ എന്‍ജിഒ കോഡിനേഷന്‍ കമ്മിറ്റിയാണ് റിപ്പബ്ലിക് ദിന ചടങ്ങ് ബഹിഷ്കരണത്തിന് ആഹ്വാനം ചെയ്തത്. അതേസമയം, കനത്ത പോലീസ് കാവലിലായിരുന്നു ചടങ്ങുകള്‍ നടന്നത്.
Discussion about this post