ബംഗളൂരു: തങ്ങളുടെ എംഎല്‍എമാര്‍ക്ക് പണം വാഗ്ദാനം നല്‍കി ചാക്കിട്ടുപിടിക്കാന്‍ ബിജെപി വീണ്ടും ശ്രമിക്കുന്നുവെന്ന ആരോപണവുമായി കര്‍ണാടക മുഖ്യമന്ത്രി എച്ച്ഡി കുമാരസ്വാമി രംഗത്തെത്തി. ഇന്നലെ രാത്രി ബിജെപിയുടെ ഭാരവാഹികള്‍ വന്‍ തുക വാഗ്ദാനം ചെയ്ത് തങ്ങളുടെ എംഎല്‍എമാരെ സമീപിച്ചുവെന്ന് കുമാരസ്വാമി പറഞ്ഞു. എന്നാല്‍ എംഎല്‍എമാര്‍ ഈ വാഗ്ദാനം നിരസിച്ചുവെന്നും കുമാരസ്വാമി പറഞ്ഞു.
അതേ സമയം കുമാരസ്വാമിയുടെ ആരോപണം അടിസ്ഥാനരഹിതമാണെന്ന് ബിജെപി നേതാവ് ബിഎസ് യെദ്യൂരപ്പ പ്രതികരിച്ചു. കര്‍ണാടകയെ മുള്‍മുനയില്‍ നിര്‍ത്തിയ രാഷ്ട്രീയ നാടകം ഏതാണ്ട് ഒരാഴ്ചയാണ് നീണ്ടുനിന്നത്. കോണ്‍ഗ്രസ് തിരിച്ച് കരുനീക്കങ്ങള്‍ നടത്തിയതോടെയാണ് ഇതിന് അയവ് വന്നത്. മുഖ്യമന്ത്രി കുമാരസ്വാമി ആരോപണവുമായി വീണ്ടും രംഗത്തെത്തിയതോടെ രാഷ്ട്രീയ പ്രതിസന്ധി തിരിച്ചെത്തുന്നതായാണ് സൂചന നല്‍കുന്നത്.
Discussion about this post