ഗുവാഹത്തി: മേഘാലയയിലെ അനധികൃതഖനിയില്‍ കുടുങ്ങിയ ഒരാളുടെ മൃതദേഹം കൂടി കണ്ടെത്തി. നാവികസേനയിലെ രക്ഷാപ്രവര്‍ത്തകരാണ് 355 അടി താഴ്ച്ചയില്‍ നിന്ന് മൃതദേഹം കണ്ടെടുത്തത്. മൃതദേഹം ആരുടേതാണെന്ന് തിരിച്ചറിഞ്ഞിട്ടില്ല.
ഇന്ത്യന്‍ നാവികസേനയുടെയും ദേശീയ ദുരന്ത പ്രതികരണ സേനയുടെയും സംയുക്ത തിരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്. വെള്ളത്തിനടിയിലുള്ള വസ്തുക്കള്‍ കണ്ടെത്താന്‍ നാവികസേനയിലെ ഡ്രൈവര്‍മാര്‍ ഉപയോഗിക്കുന്ന അണ്ടര്‍ വാട്ടര്‍ റിമോട്ട്ലി ഓപറേറ്റഡ് വെഹിക്കിള്‍ ഉപയോഗിച്ചു നടത്തിയ തിരച്ചിലിലാണ് ഖനിയുടെ ആഴമേറിയ ഭാഗത്തുനിന്ന് മൃതദേഹം കണ്ടെത്തിയത്.
അതെസമയം 13 പേരെ കൂട്ടി ഇനിയും കണ്ടെത്താനുണ്ട്. 35 ദിവസം നീണ്ട തിരച്ചിലിനുശേഷം കഴിഞ്ഞ ദിവസം ഒരു മൃതദേഹം കണ്ടെത്തിയിരുന്നു. മുപ്പത്തിയഞ്ച് വയസ്സുകാരന് അമീന് ഹുസൈന്റെ മൃതദേഹം ആയിരുന്നു കണ്ടെത്തിയത്.
2018 ഡിസംബര്‍ 13നാണ് ഈസ്റ്റ് ജയന്തിയ ഹില്‍സ് ഡിസ്ട്രിക്ടിലെ അനധികൃത ഖനിയില്‍ തൊഴിലാളികല്‍ കുടുങ്ങുന്നത്. 15 തൊഴിലാളികളായിരുന്നു ഖനിയില്‍ കുടുങ്ങിപ്പോയത്.
Discussion about this post