ബ്രസിലിയ: ബ്രസീലില്‍ അണക്കെട്ട് തകര്‍ന്ന് ഒന്‍പത് പേര് മരിച്ചു. മുന്നൂറോളം പേരെ കാണാതായിട്ടുണ്ട്. കുത്തിയൊലിച്ചു വരുന്ന ചെളിയിലും വെള്ളത്തിലും രക്ഷാപ്രവര്‍ത്തനം അസാധ്യമാവുകയാണ്. നിരവധി വീടുകളും വാഹനങ്ങളും മറ്റും ഒലിച്ചു പോയി.
കാണാതായവരില്‍ നൂറ് പേര് ഖനിത്തൊഴിലാളികളാണ്. സാധ്യമായ എല്ലാ നടപടികളും സ്വീകരിക്കുമെന്ന് ബ്രസീല്‍ പ്രസിഡന്റ് ജെയിര്‍ ബൊല്‍സൊണാരോയും പരിസ്ഥിതി മന്ത്രി റിക്കാര്‍ഡോ സാലസും പറഞ്ഞു. നിരവധി പേര് മണ്ണിനടിയില്‍ കുടിങ്ങികിടക്കുകയാണെന്നും അപകടത്തില്‍ നിരവധി പേര് മരിച്ചിരിക്കാനാണ് സാധ്യതയെന്നും രക്ഷാപ്രവര്‍ത്തകര്‍ പറഞ്ഞു.
ഇതുവരെ ഒന്‍പതു പേരുടെ മൃതദേഹം കണ്ടെത്തി. കാണാതായവര്‍ക്ക് വേണ്ടിയുള്ള തെരച്ചില്‍ തുടരുകയാണ്. ഹെലികോപ്റ്റര്‍ ഉപയോഗിച്ചാണ് രക്ഷാപ്രവര്‍ത്തനം.
Discussion about this post