ന്യൂഡല്‍ഹി: വിഖ്യാത എഴുത്തുകാരിയുമായ ഗീതാ മെഹ്ത പത്മശ്രീ അവാര്‍ഡ് നിരസിച്ചു. ഒഡീഷ മുഖ്യമന്ത്രി നവീന്‍പട്നായിക്കിന്റെ സഹോദദരിയാണ് ഗീത മെഹ്ത. തെരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന് ഈ സാഹചര്യത്തില്‍ പുരസ്കാരം തെറ്റിദ്ധാരണയുണ്ടാക്കുമെന്ന് പറഞ്ഞാണ് അവാര്‍ഡ് നിരസിച്ചത്. ന്യൂഡല്‍ഹിയില്‍ നിന്ന് അയച്ച വിശദീകരണ കുറിപ്പിലാണ് ഗീത മെഹ്ത ഇക്കാര്യം വ്യക്തമാക്കിയത്.
സാഹിത്യം-വിദ്യാഭ്യാസം എന്ന വിഭാഗത്തിലാണ് ഗീത മെഹ്തയ്ക്ക് പുരസ്കാരം ലഭിച്ചത്. കര്‍മ കോല (1979(, രാജ് (1989), എ റിവര്‍ സൂത്രി (1993), സ്നേക്ക്സ്് ാന്റ് ലാഡേഴ്സ്: ഗ്ലിംസസ് ഓഫ് മോഡേണ്‍ ഇന്ത്യ (1997) എന്നിവയാണ് ഗീതയുടെ പ്രധാന കൃതികള്‍. ഇതിന് പുറമെ 14 ഡോക്യുമെന്ററികള്‍ സംവിധാനം ചെയ്യുകയും നിര്‍മ്മിക്കുകയും ചെയ്തിട്ടുണ്ട്.
മാസങ്ങള്‍ക്ക് മുന്‍പ് ഗീത മെഹ്തയെയും ഭര്‍ത്താവും പ്രസാധകനുമായ സോണി മെഹ്തയെയും പ്രധാനമന്ത്രി നരേന്ദ്രമോദി സന്ദര്‍ശനം നടത്തിയെന്ന വാര്‍ത്തയുണ്ടായിരുന്നു. ലോക്സഭാ തെരഞ്ഞെടുപ്പില്‍ ബിജെഡി നേതാവ് നവീന്‍ പട്നായിക്കിനെ ബിജെപിയോട് അടുപ്പിക്കാനുള്ള നീക്കമെന്നാണ് വിലയിരുത്തിയത്. ഇത് പുരസ്കാരത്തെ വിവാദമാക്കുമെന്ന് കണ്ടാണ് മെഹ്ത പുരസ്കാരം നിരസിച്ചതെന്നാണ് സൂചന.
Discussion about this post