മുംബൈ: രാജ്യം എഴുപതാം റിപ്പബ്ലിക് ദിനം ആഘോഷിക്കുന്ന വേളയില്‍ ഏതൊരു ഇന്ത്യക്കാരന്റെയും മനസ്സിനെ അഭിമാനപൂരിതമാക്കുന്ന ‘ജനഗണമന’യുടെ പുതിയ രീതിക്ക് സോഷ്യല്‍ മീഡിയയുടെ കൈയ്യടി.
റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച് ലോകത്തിലെ തന്നെ ഏറ്റവും പ്രായം കുറഞ്ഞ റാപ്പറായ സ്പര്‍ഷ് ഷാ ആലപിച്ച ദേശീയ ഗാനത്തിന്റെ വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറല്‍. രോഹന് പന്ത് അംബേദ്കര്‍ ആണ് ദേശീയഗാനം പുനരാവിഷ്കരിച്ചത്.
ഫേസ്ടൈമിലൂടെയാണ് പന്ത് അംബേദ്കറും ഷായും പരിചയപ്പെട്ടത്. തുടര്‍ന്ന് ഇരുവരും ഒരുമിച്ച് ഒരു സംഗീത പരിപാടി ഒരുക്കാന്‍ തീരുമാനിക്കുകയായിരുന്നു. ഇതോടെയാണ് തങ്ങള്‍ ജനഗണമന പുനരാവിഷ്കരിക്കാന്‍ തീരുമാനിച്ചതെന്ന് സ്പര്‍ഷ് ഷാ പറഞ്ഞു. ഫേസ്ടൈമിലൂടെ തന്നെയാണ് ഗാനത്തിന്റെ റെക്കോര്‍ഡിങ് നടത്തിയിരിക്കുന്നത്.
ജന്മനാ അസ്ഥികള്‍ക്ക് സംഭവിച്ച ബലക്ഷയം മൂലം സ്പര്‍ഷ ഷായുടെ ശരീരം തളര്‍ന്നിരിക്കുകയാണ്. എഴുന്നേറ്റ് നടക്കാനോ നില്‍ക്കാനോ ഒന്നിനും തന്നെ ഈ പതിനഞ്ചുകാരന് കഴിയില്ല. എന്നാല്‍ തന്റെ പരിമിധികള്‍ക്കുള്ളില്‍ നിന്നുകൊണ്ട് ആത്മവിശ്വാസത്തിന്റെ കൊടുമുടിയിലേറി പറക്കുകയായിരുന്നു ഈ മിടുക്കന്. സാമൂഹ്യ മാധ്യമങ്ങളില്‍ ഒട്ടേറെ ആരാധകരുള്ള താരമാണ് ഇപ്പോള്‍ സ്പര്‍ഷ് ഷാ.
Discussion about this post