ന്യൂഡല്‍ഹി: വരാന്‍ പോകുന്ന് ലോക്സഭ തെരഞ്ഞെടുപ്പില്‍ എല്ലാവരും വോട്ടവകാശം വിനിയോഗിക്കാന്‍ തയ്യറാകണമെന്ന് രാഷ്ട്രപതി റാം നാഥ് കോവിന്ദ് നിര്‍ദ്ധേശിച്ചു. അവകാശങ്ങളുള്ള പൗരന്റെ വലിയ ഉത്തരവാദിത്തമാണ് വോട്ടു ചെയ്യുന്നത്.
രാജ്യത്ത് ഒരു ക്ലാസും മറ്റെരു ക്ലാസിന് മുകളിലോ താഴയോ അല്ലെ എന്ന രാഷ്ട്രപതി രാജ്യത്തോട് പറഞ്ഞു. റിപ്പബ്ലിക് ദിനത്തിന് രാജ്യത്തെ അഭിസംബോധന ചെയ്യത് സംസാരിക്കുകയായിരുന്നു അദ്ദേഹം. നമ്മളിലാണ് ഈ രാഷ്ട്രം നിലക്കൊള്ളുന്നത്. ഓരോ വ്യക്തിയിലും ഓരോ പൗരനിലുമുണ്ട്.
ബഹുസ്വരതയാണ് ഇന്ത്യയുടെ ഏറ്റവും വലിയ ശക്തി. നാനാത്വം, ജനാധിപത്യം, വികസനം എന്നീ മൂന്ന് കാര്യങ്ങളിലാണ് ഇന്ത്യന്‍ മാതൃക നിലനില്‍ക്കുന്നത്. ഇതില്‍ ഒന്നിനു മുകളില്‍ ഒന്ന് വരാന്‍ സാധിക്കില്ല. പക്ഷേ എല്ലാം നമുക്ക് ആവശ്യമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. അതിന് പുറമെ നിരവധി നിര്‍ദ്ധേശങ്ങളും പങ്ക് വെച്ചാണ് 150 ജന്മവാര്ഷികത്തില് രാഷ്ട്രപിതാവിന്റെ സംഭാവനകള്‍ അനുസ്മരിക്കുകയും ഡോ. അംബേദ്ക്കരിന്റെ ദീര്‍ഘദര്‍ശനം ജനാധിപത്യത്തിന് വഴികാട്ടിയാണെന്നും രാഷ്ട്രപതി വ്യക്തമാക്കി.
Discussion about this post