ന്യൂഡല്‍ഹി: നന്ദി ജനങ്ങളോടെന്ന് ഭാരത് രത്ന പുരസ്കാരം സ്വന്തമാക്കിയ മുന്‍ രാഷ്ട്രപതി പ്രണബ് കുമാര്‍ മുഖര്‍ജി.അങ്ങേയറ്റം വിനയത്തോടെയും ഇന്ത്യയിലെ ജനങ്ങളോടുള്ള ആഴമേറിയ കൃതജ്ഞതയോടെയും ഭാരത രത്ന പുരസ്കാരം സ്വീകരിക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞു.
ജനങ്ങള്‍ക്ക് ഞാന്‍ നല്‍കിയതിലും എത്രയോ അധികമാണ് അവര്‍ എനിക്ക് തിരിച്ചു തന്നത് എന്ന കാര്യം വീണ്ടും ഓര്‍മ്മിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പ്രതിരോധമന്ത്രി , വിദേശകാര്യ മന്ത്രി, വാണിജ്യകാര്യമന്ത്രി, ആസൂത്രണക്കമ്മീഷന് ഉപാധ്യക്ഷന്‍, കോണ്‍ഗ്രസ് ലോക്സഭാ നേതാവ് എന്നീ പദവികള്‍ പ്രണബ് മുഖര്‍ജി വഹിച്ചിട്ടുണ്ട്.2012ല്‍ യുപിഎ സര്‍ക്കാരിന്റെ ധനകാര്യമന്ത്രിയായിരിക്കെയാണ് രാഷ്ട്രപതിസ്ഥാനം തേടിയെത്തിയത്.2017വരെ ആ സ്ഥാനം അലങ്കരിച്ചു.
Discussion about this post