ബംഗളുരു: ബിജെപി വിരുദ്ധ വോട്ടുകള്‍ ഭിന്നിക്കുന്നത് തടയണമെന്നുണ്ടെങ്കില്‍, കോണ്‍ഗ്രസിന് തന്നെ പിന്തുണക്കാമെന്ന് പ്രകാശ് രാജ് . ഏഷ്യാനെറ്റ് ന്യൂസിനോടാണ് ചലച്ചിത്ര രംഗത്തു നിന്ന് രാഷ്ട്രീയത്തിലേക്ക് ചുവടുവെച്ച പ്രകാശ് രാജ് ഇക്കാര്യം പറഞ്ഞത്.
ബംഗളുരു സെന്‍ട്രല്‍ മണ്ഡലത്തില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് പ്രകാശ് രാജ് തുടക്കമിട്ട് കഴിഞ്ഞു. ശിവാജി നഗറിലെ ചേരികളിലേക്ക് വോട്ട് ചോദിച്ച് ഇറങ്ങുകയാണ് താരം. നാല്‍പ്പതിനായിരത്തോളം വോട്ട് കഴിഞ്ഞ തവണ മണ്ഡലത്തില്‍ നേടിയ ആം ആദ്മി പാര്‍ട്ടി പ്രകാശ് രാജിന്റെ വരവ് സ്വാഗതം ചെയ്തിട്ടുണ്ട്.
Discussion about this post