ന്യൂഡല്‍ഹി: ഇന്ന് എഴുപതാമത് റിപ്പബ്ലിക്ക് ദിനം.രാജ്പഥില്‍ രാഷ്ട്രപതി രാംനാഥ് കോവിന്ദ് ദേശീയ പതാക ഉയര്‍ത്തി വിവിധ സേനാവിഭാഗങ്ങളുടെ സല്യൂട്ട് സ്വീകരിക്കും. ദക്ഷിണാഫ്രിക്കന്‍ പ്രസിഡന്റ് മതമേല സിറില്‍ റമഫോസയാണ് ഇത്തവണത്തെ ആഘോഷങ്ങളില്‍ പങ്കെടുക്കാനെത്തിയ മുഖ്യാതിഥി.
കശ്മീരില്‍ തീവ്രവാദികളുമായുള്ള ഏറ്റുമുട്ടലില്‍ വീരമൃത്യ വരിച്ച ലാന്‍സ് നായിക് നസീര് അഹമ്മദ് വാണിക്ക് അശോക് ചക്ര പുരസ്‌കാരം ഇന്ന് സമര്‍പ്പിക്കും. അദ്ദേത്തിന്റെ ഭാര്യ മരണാനന്തര ബഹുമതിയായി അശോക് ചക്ര ഏറ്റുവാങ്ങും.
കേരളത്തിലും റിപ്പബ്ലിക് ദിനാഘോഷത്തില്‍ വിപുലമായ ചടങ്ങുകളാണ് സംഘടിപ്പിച്ചിരിക്കുന്നത്. തിരുവനന്തപുരത്ത് ഗവര്‍ണ്ണര്‍ ജസ്റ്റിസ് പി സദാശിവം ദേശീയപതാക ഉയര്‍ത്തും. ജില്ലാ കേന്ദ്രങ്ങളില്‍ വിവിധ മന്ത്രിമാര്‍ പതാക ഉയര്‍ത്തി സേനാവിഭാഗങ്ങളുടെ അഭിവാദ്യം സ്വീകരിക്കും