ലഖ്നൗ: വിവാഹം ഉറപ്പിച്ചതിന് പിന്നാലെ വധുവിന്റെ വീട്ടുകാരോട് നിരന്തരം സ്ത്രീധനം ആവശ്യപ്പെട്ട യുവാവിന് കിട്ടിയത് എട്ടിന്റെ പണി. സ്ത്രീധന ആവശ്യം അതിരുകടന്നപ്പോള്‍ വധുവിന്റെ വീട്ടുകാര്‍ കല്യാണ ദിവസം വരന്റെ തല പകുതി മൊട്ടയടിച്ച് തിരിച്ചുവിടുകയായിരുന്നു. ലഖ്നൗവിലെ കുരാംനഗറിലാണ് സംഭവം. വിവാഹത്തിന് 5 ദിവസം മുന്‍പ് സ്ത്രീധനമായി വരന് ചോദിച്ചത് പള്‍സര്‍ ബൈക്കാണ്. വധുവിന്റെ വീട്ടുകാര്‍ പള്‍സര്‍ ബൈക്ക് തന്നെ വാങ്ങി നല്കി.
എന്നാല്‍ പള്‍സര്‍ എത്തിയപ്പോള്‍ വിവാഹദിനത്തില്‍ വരന് പുതിയ ആവശ്യവുമായി വന്നു. ഇപ്പോള്‍ വാങ്ങിയ ബൈക്കില്‍ തൃപ്തനല്ലെന്നും അപ്പാച്ചെ ബൈക്ക് വേണമെന്നും ഇയാള്‍ ആവശ്യപ്പെട്ടു. പെണ്ണുവീട്ടുകാര് ഇതും സമ്മതിച്ചപ്പോള്‍ സ്വര്‍ണ്ണമാല വേണമെന്ന ആവശ്യം മൂന്നോട് വച്ചു.
എന്നാല്‍ ഇത് കേട്ടതോടെ വധുവിന്റെ വീട്ടുകാരുടെ നിയന്ത്രണം നഷ്ടപ്പെട്ടു. ഇതിനിടയില്‍ വധുവിന്റെ പിതാവിനോട് ആരോ മോശമായി പെരുമാറുക കൂടി ചെയ്തതോടെ സംഗതി വഷളായി.
വരനും ബന്ധുക്കളുമെല്ലാം മദ്യപിച്ചാണ് എത്തിയതെന്നും പറയുന്നു. ഇവര്‍ സ്ഥലം വിടാന്‍ നോക്കിയെങ്കിലും രോഷാകുലരായ വധുവിന്റെ വീട്ടുകാര്‍ ഇവരെ തടഞ്ഞുവെച്ചു. സംഭവത്തില്‍ വധുവിന്റെ വീട്ടുകാര്‍ പോലീസില്‍ പരാതിയും നല്കി. അതേസമയം, തല മൊട്ടയടിച്ചത് ആരാണെന്ന് അറിയില്ലെന്നു വധുവിന്റെ കുടുംബം അറിയിച്ചിട്ടുണ്ട്.
Lucknow: Groom's head tonsured allegedly because he refused to marry the bride, demanding motorcycle&gold chain y'day;bride's grandmother says, "they made these demands 5 days before wedding. He refused to marry after we said we can't fulfil them.Don't know who tonsured his head" pic.twitter.com/VVAkUtnTi7
— ANI UP (@ANINewsUP) October 22, 2018
Discussion about this post