ന്യൂഡല്‍ഹി: മഹാത്മാ ഗാന്ധി കാണിച്ച പാതയിലൂടെയാണ് രാജ്യം നീങ്ങേണ്ടതെന്ന് രാഷ്ട്രപതി രാംനാഥ് കോവിന്ദ് റിപ്പബ്ളിക് ദിന സന്ദേശത്തില്‍ പറഞ്ഞു. ജനാധിപത്യത്തിന്റെ മൂല്യങ്ങള്‍ തിരിച്ചറിയേണ്ട സമയത്തിലൂടെയാണ് രാജ്യം കടന്ന് പോവുന്നത്. തെരഞ്ഞെടുപ്പില്‍ ഭാഗമാകേണ്ടത് ജനാധിപത്യത്തില്‍ ഏറെ പ്രധാനമുള്ളതാണ്. വരാനിരിക്കുന്ന പതിനെഴാം ലോകസഭ ഇലക്ഷനില്‍ എല്ലാവരും അവരുടെ സമ്മതിദാന അവകാശം വിനിയോഗിക്കണമെന്നും അദ്ദേഹം പറഞ്ഞു.
സമത്വവും സാഹോദര്യവും സ്വാതന്ത്യവും ഓര്‍മപ്പെടുത്തുന്ന ദിവസമാണ് റിപ്പബ്ളിക് ദിനമെന്നും രാഷ്ട്രപതി രാംനാഥ് കോവിന്ദ് കൂട്ടിച്ചേര്‍ത്തു.
Discussion about this post