ഡല്‍ഹി: അയോധ്യ കേസ് പുതിയ ബെഞ്ച് പരിഗണിക്കും. അഞ്ച് ജഡ്ജിമാരടങ്ങിയ ഭരണഘടനാ ബെഞ്ചാണ് കേസ് പരിഗണിക്കുക. ജനുവരി 29 മുതല്‍ സുപ്രീം കോടതി അയോധ്യ കേസില്‍ വാദം കേള്‍ക്കും. ജസ്റ്റിസ് യു യു ലളിതിനും എന്‍ വി രമണക്കും പകരമായി രണ്ട് ജഡ്ജിമാരെ പുതുതായി ഉള്‍പ്പെടുത്തിയാണ് ഭരണഘടന ബെഞ്ച് പുനസംഘടിപ്പിച്ചത്.
നേരത്തെ മുസ്ലിം സംഘടനകളുടെ അഭിഭാഷകന്റെ എതിര്‍പ്പിനെ തുടര്‍ന്ന് ഭരണഘടനാ ബഞ്ചില്‍ നിന്ന് യു യു ലളിത് പിന്‍മാറിയിരുന്നു. കേസുമായി ബന്ധപ്പെട്ട് 16 ഹര്‍ജികളാണ് കോടതിയിലുള്ളത്. 15800 പേജ് സാക്ഷിമൊഴികളും 15 ട്രങ്ക്‌പെട്ടികള്‍ നിറയെ രേഖകളുമടക്കം പുതിയ ബെഞ്ച് പരിഗണിക്കും.
Discussion about this post