ന്യൂഡല്‍ഹി: സമകാലീന രാഷ്ട്രീയ വിഷയങ്ങള്‍ പശ്ചാത്തലമാക്കി നേതാക്കളെ കാര്‍ട്ടൂണ്‍ കഥാപാത്രമാക്കുന്നതാണ് സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ ട്രെന്‍ഡായിരിക്കുന്നത്. ഇപ്പോള്‍ അമൂലിന്റെ ഏറ്റവും പുതിയ കാര്‍ട്ടൂണും അക്കൂട്ടത്തില്‍ ശ്രദ്ധപിടിച്ചു പറ്റിയിരിക്കുന്നു. കോണ്‍ഗ്രസിലുണ്ടായ നേതൃമാറ്റത്തെ കാണിക്കുന്നതാണ് ഇത്തവണത്തെ കാര്‍ട്ടൂണ്‍. കുടുംബ വാഴ്ച തുടരുന്നു എന്ന് എഴുതി എല്ലാ സഹോദരി സഹോദരന്മാര്ക്കും അമൂല്‍ എന്നെഴുതി ബട്ടര്‍ പുരട്ടിയ ബ്രഡ് കഴിക്കുന്ന രാഹുലിനേയും പ്രിയങ്കയേയുമാണ് കാര്‍ട്ടൂണ്‍ കഥാപാത്രമാക്കിയിരിക്കുന്നത്.
എന്നാല്‍ ഈ കാര്‍ട്ടൂണിന് പിന്നില്‍ വ്യക്തമായ അര്‍ത്ഥമുണ്ട്. ബട്ടര്‍ പുരട്ടിയ ബ്രഡ് ഇന്ത്യന്‍ രാഷ്ട്രീയത്തെ കാണിക്കുന്നു അതേസമയം കുട്ടികളെ പോലെ അത് ആസ്വാദിച്ച് നുണയുകയാണ് പ്രിയങ്കയും സഹോദരന് രാഹുലുമെന്നുമൊക്കെയാണ് കാര്ട്ടീണിന് പിന്നാലെ വരുന്ന കമന്റുകള്‍. അമൂല്‍ റോക്ക്സ്, പെര്‍ഫക്ട് തുടങ്ങിയ പല കമന്റുകളും കാര്‍ട്ടൂണിന് എത്തുന്നുണ്ട്.
Discussion about this post