ഉത്തര്‍പ്രദേശ്: ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന് സമ്മാനവുമായി ആറുവയസ്സുകാരി റിംജിത്ത്. മരണപ്പെട്ട അച്ഛന്റെ ആഗ്രഹം സാധിപ്പിച്ചുകൊടുക്കാനാണ് കുട്ടി യോഗിയ്ക്ക് സമ്മാനം നല്‍കിയത്. മരത്തിന്റെ മെതിയടികളാണ് കുട്ടി യോഗിക്ക് സമ്മാനിച്ചത്. ”യോഗിജിക്ക് ഇത് സമ്മാനിക്കണമെന്ന് അച്ഛന് എന്നോട് പറഞ്ഞിട്ടുണ്ടായിരുന്നു.” എന്നായിരുന്നു കുട്ടി പറഞ്ഞത്.
കഴിഞ്ഞ വര്‍ഷം ഒരു അപകടത്തിലായിരുന്നു ആനന്ദ് ശര്‍മ്മ മരിച്ചത്. ഇലക്ട്രിസിറ്റി ഡിപ്പാര്‍ട്ട്മെന്റില്‍ ജീവനക്കാരനായിരുന്നു ആനന്ദ്. കുട്ടിയുടെ അമ്മയും നേരത്തെ മരിച്ചിരുന്നു. യോഗി ആദിത്യനാഥിന് സമ്മാനിക്കാനായി തടി കൊണ്ടുള്ള മെതിയടി പൂര്‍ത്തിയാക്കിയ സമയത്താണ് കുട്ടിയുടെ അച്ഛന് മരണത്തിന് കീഴടങ്ങിയത്.
2016ലാണ് റിംജിത്തിന്റെ അമ്മ മരിക്കുന്നത്. പിന്നീട് അവളെ സംരക്ഷിച്ചിക്കുന്നത് അമ്മയുടെ ബന്ധുക്കളാണ്.
കുട്ടിയുടെ കുടുംബത്തെക്കുറിച്ചും വിദ്യാഭ്യാസത്തെക്കുറിച്ചും സ്കൂളിനെക്കുറിച്ചും യോഗി വിശദമായി ചോദിച്ചറിഞ്ഞു. അമ്മയുടെ ബന്ധുക്കള്‍ നന്നായി സംരക്ഷിക്കുന്നുണ്ടോ എന്നും യോഗി അന്വേഷിച്ചു. റിംജിത്തിന്റെ പഠനത്തിനും മറ്റ് ആവശ്യങ്ങള്‍ക്കുമായി അഞ്ച് ലക്ഷം രൂപ നല്‍കുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. കൂടാതെ പ്രധാനമന്ത്രി ഭവന നിര്‍മ്മാണ പദ്ധതിയുടെ കീഴില്‍ റിംജിത്തിന് വീട് നല്‍കാനും കുടുംബത്തിന് സംഭവിച്ച ദുരന്തത്തില്‍ നഷ്ടപരിഹാരം നല്‍കാനും ജില്ലാ മജിസ്ട്രേറ്റിന് മുഖ്യമന്ത്രി നിര്‍ദ്ദേശം നല്കി.
Discussion about this post