ഹൈദരാബാദ്: ആന്ധ്രാപ്രദേശില്‍ സ്കൂള്‍ പ്രധാനധ്യാപകന് രണ്ടാം ക്ലാസുകാരിയെ പീഡിപ്പിച്ചു. സംഭവത്തില്‍ ഹെഡ്മാസ്റ്ററെ അറസ്റ്റ് ചെയ്തു. കൃഷ്ണ ജില്ലയിലെ ഒരു അപ്പര്പ്രൈമറി സ്കൂളില്‍ ചൊവ്വാഴ്ചയാണ് സംഭവം. എട്ടുവയസുകാരിയായ പെണ്‍കുട്ടിയെ ആളില്ലാത്ത മുറിയിലേക്ക് കൊണ്ട് പോയി പീഡിപ്പിക്കുകയായിരുന്നു.
വസ്ത്രത്തില്‍ രക്തവുമായി കരഞ്ഞുകൊണ്ട് വീട്ടിലെത്തിയ കുട്ടി വീട്ടുകാരോട് വിവരം പറയുകയായിരുന്നു. കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും പ്രത്യാഘാതം ഭയന്ന് പരാതിപ്പെട്ടില്ല.
സംഭവം അറിഞ്ഞ സാമൂഹികപ്രവര്‍ത്തകരുടെ നിര്‍ബന്ധം കൊണ്ടാണ് കുട്ടിയുടെ അമ്മ പരാതി നല്കാന് തയ്യാറായത്. അധ്യാപകനെ സസ്പെന്‍ഡ് ചെയ്യാനും അന്വേഷണം നടത്താനും ആന്ധ്ര മാനവിക വിഭവശേഷി മന്ത്രി ഗന്ത ശ്രീനിവാസ് ഉത്തരവിട്ടിട്ടുണ്ട്.
Discussion about this post