ന്യൂഡല്‍ഹി: കേന്ദ്ര സര്‍ക്കാര്‍ കൊണ്ടുവന്ന മുന്നോക്ക വിഭാഗത്തിലെ പിന്നോക്കക്കാര്‍ക്കായുള്ള സാമ്പത്തിക സംവരണത്തിനെതിയുള്ള ഹര്‍ജികള്‍ സുപ്രീംകോടതി ഇന്ന് പരിഗണിക്കും. ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയി അധ്യക്ഷനായ ബെഞ്ചാണ് ഹര്‍ജികള്‍ പരിഗണിക്കുക. തുടക്കം മുതലേ കല്ലുകടിയാണ് പ്രതിപക്ഷം ഉയര്‍ത്തിയിരുന്നത്.
സാമ്പത്തിക അടിസ്ഥാനത്തില്‍ സംവരണം നല്‍കുന്നത് ഭരണഘടനാ വിരുദ്ധമാണെന്നും സര്‍ക്കാര്‍ ഈ തീരുമാനം റദ്ദാക്കണമെന്നുമാണ് ഹര്‍ജിയിലെ ആവശ്യങ്ങള്‍. യൂത്ത് ഫോര്‍ ഇക്വാലിറ്റി അടക്കമുള്ള നാല് സംഘടനകളാണ് ഹര്‍ജിയുമായി സുപ്രീംകോടതിയെ സമീപിച്ചിരിക്കുന്നത്.
ജനുവരി ഏഴിന് കേന്ദ്ര സര്‍ക്കാര്‍ വിളിച്ചുചേര്‍ത്ത അടിയന്തര യോഗത്തിലാണ് മുന്നോക്ക വിഭാഗത്തിലെ പിന്നോക്കക്കാര്‍ക്ക് 10 ശതമാനം സാമ്പത്തിക സംവരണം നല്കാനാന് തീരുമാനമായത്. ലോക്സഭയിലും രാജ്യസഭയിലും ബില്‍ പാസായതോടെ രാഷ്ട്രപതി അനുമതി നല്‍കിയിരുന്നു..
Discussion about this post