ബംഗളൂരു: പൊതുഇടങ്ങളില്‍ മാലിന്യം വലിച്ചെറിയുന്നവര്‍ക്ക് എതിരെ കര്‍ശന നടപടിയുമായി ബൃഹത് ബംഗളൂരു മഹാനഗര പാലികെ (ബിബിഎംപി). കഴിഞ്ഞ രണ്ടു മാസത്തിനിടെ മാത്രം പൊതുസ്ഥലത്ത് മാലിന്യം വലിച്ചെറിഞ്ഞ 4,466 പേരെ ഉദ്യോഗസ്ഥര്‍ പിടികൂടി.
കഴിഞ്ഞ ഒക്ടോബര്‍ മുതല്‍ ഈ മാസം വരെ പിഴയിനത്തില്‍ 7,85,450 രൂപയാണ് കോര്‍പ്പറേഷന് ലഭിച്ചത്. ചുരുങ്ങിയ കാലയളവിനുള്ളില്‍ കോര്‍പ്പറേഷന് ഇത്രയും തുക പിഴയായി ലഭിക്കുന്നത് ആദ്യമായിട്ടാണ്.
വാഹനങ്ങളില്‍ വന്ന് മാലിന്യം പൊതുസ്ഥലങ്ങളില്‍ വലിച്ചെറിയുന്നത് ചില സ്ഥലങ്ങളില്‍ പതിവ് സംഭവമാണ്. പലരും രാത്രിയുടെ മറവിലാണ് മാലിന്യം വലിച്ചെറിയുന്നത്.
വരും ദിവസങ്ങളിലും പൊതുസ്ഥലങ്ങളില്‍ മാലിന്യം നിക്ഷേപിക്കുന്നവര്‍ക്കെതിരേ കര്‍ശന നടപടികളെടുക്കുമെന്ന് ബിബിഎംപി. ജോ. കമ്മിഷണര്‍ സര്‍ഫറാസ് ഖാന്‍ പറഞ്ഞു. സിസിടിവി ക്യാമറകള്‍ സ്ഥാപിച്ചും മാലിന്യം വലിച്ചെറിയുന്നവരെ പിടികൂടുന്നുണ്ട്.
Discussion about this post