ന്യൂഡല്‍ഹി: ഭാര്യ ഭര്ത്താക്കന്മാര്ക്കിടയില് സംശയരോഗം വന്നാല്‍ എന്തായിരിക്കും അവസ്ഥ.. ചിലപ്പോള്‍ തന്റെ പങ്കാളി എവിടെ പോകുന്നു എന്ത് ചെയ്യുന്നു എന്നെല്ലാം നിരീക്ഷിക്കും അല്ലെ… എന്നാല്‍ ഇതാ അത്തരത്തിലൊരു വാര്‍ത്തയാണ് ഇപ്പോള്‍ വൈറലാകുന്നത്. ഭര്‍ത്താവിന്റെ ചില കളികള്‍ വെളിച്ചത്തയാത് ഇങ്ങനെ…
തിങ്കളാഴ്ചയാണ് സംഭവം നടന്നത്. സുഹൃത്തുക്കളെ കാണാന്‍ വീട്ടില്‍ നിന്ന് ഇറങ്ങിയ യുവതിയുടെ പിന്നാലെ ദിവസം മുഴുവനും തുടര്‍ച്ചായി പിന്തുടര്‍ന്ന മൂന്നുപേര്‍. എന്നാല്‍ എന്താണ് സംഭവം എന്ന് മനസിലാവാതെ യുവതി ആകെ പകച്ചു. പഞ്ചാബി ബാഗിലെ വീട്ടില്‍നിന്നു ഷോപ്പിങ്ങിന് ഇറങ്ങിയതാണ് യുവതി. എന്നാല്‍ ഉച്ചയോടെ കാര്യം വഷളാകുന്നത് മനസിലാക്കിയ യുവതി വീട്ടുകാരെ അറിയിച്ചു. തുടര്‍ന്ന് എല്ലാവരും ചേര്‍ന്ന് മൂന്നംഗസംഘത്തെ പിടികൂടി പോലീസില്‍ ഏല്‍പ്പിച്ചു.
പിന്നീടാണ് സംഭവത്തിന്റെ യഥാര്‍ത്ഥ മുഖം പുറത്ത് വന്നത്. തന്നെ യുവതി വഞ്ചിക്കുന്നുവെന്ന് സംശയിച്ച് ഭര്ത്താവയച്ച സ്വകാര്യ ഡിക്ടറ്റീവുകളാണ് തങ്ങളെന്ന് പിടിയിലായവര്‍ പോലീസിനെ അറിയിച്ചു. തുടര്‍ന്ന് പോലീസ് ഭര്‍ത്താവിനെ വിളിച്ചുവരുത്തി. സംഭവത്തെക്കുറിച്ച് അന്വേഷിച്ചു…
സംഭവത്തെ കുറിച്ച് പോലീസ് പറയുന്നു…..
തിങ്കളാഴ്ച രാവിലെ പഞ്ചാബി ബാഗിലെ വീട്ടില്‍നിന്ന് ഷോപ്പിങ്ങിനും സുഹൃത്തുക്കളെ കാണുന്നതിനുമായിട്ടാണ് യുവതി ഇറങ്ങിയത്. ഉച്ചയ്ക്ക് കൊണാട്ട് പ്ലേസിലെത്തിയതോടെ മൂന്നു പുരുഷന്മാര് തന്നെ പിന്തുടരുന്നതായി അവര്‍ ശ്രദ്ധിച്ചു. അവര്‍ തന്നെ ഭയപ്പെടുത്തിയെന്നും യുവതി പരാതിയില്‍ പറയുന്നു. തുടര്‍ന്ന് യുവതി വീട്ടുകാരെ വിവരം അറിയിക്കുകയായിരുന്നു. പിന്നീട് ഖാന് മാര്‍ക്കറ്റില്‍വച്ചാണ് ഇവരെ പിടികൂടുന്നത്.
എന്നാല്‍ പിന്നീടുള്ള ചോദ്യം ചെയ്യലിലാണ് ഭര്‍ത്താവിന്റെ സംശയരോഗം പുറത്ത് വന്നത്. യുവതിയുടെ സ്വഭാവത്തില്‍ സംശയം തോന്നിയതിനെ തുടര്‍ന്ന് ഇയാള്‍ പ്രൈവറ്റ് ഡിക്ടറ്റീവുകളെ ഏല്‍പ്പിക്കുകയായിരുന്നു. പോലീസ് ഭര്‍ത്താവിനെ വിളിച്ച് ഇക്കാര്യം സ്ഥിരീകരിക്കുകയും ചെയ്തു.
Discussion about this post