ന്യൂഡല്‍ഹി: ബാലറ്റ് പേപ്പര്‍ യുഗത്തിലേക്ക് തിരിച്ച് പോകില്ലെന്ന് മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണര്‍ സുനില്‍ അറോറ.
‘ഒരുകാര്യം ഞാന്‍ തീര്‍ത്തുപറയാം. ബാലറ്റ് പേപ്പര്‍ യുഗത്തിലേക്ക് നമ്മളൊരിക്കലും തിരിച്ചുപോകില്ല’ അറോറ പറഞ്ഞു. വോട്ടിങ് മെഷീനുകളും ഹാക്ക് ചെയ്യാമെന്നും 2014 ലോക്സഭാ തെരഞ്ഞെടുപ്പില്‍ ഇവിഎം ഹാക്ക് ചെയ്തെന്നുമുള്ള ഹാക്കറുടെ വെളിപ്പെടുത്തിന് പിന്നാലെയാണ് ബാലറ്റ് യുഗത്തിലേക്ക് തിരിച്ചുപോകില്ലെന്നു പറഞ്ഞ് മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ രംഗത്ത് വന്നത്.
CEC Sunil Arora in Delhi: We will continue to use EVMs & VVPATs. We are open to any criticism & feedback from any stakeholder including political parties. At the same time, we are not going to be intimidated, bullied or coerced into giving up these and start era of ballot papers. pic.twitter.com/bco5DOSfTd
— ANI (@ANI) January 24, 2019
വോട്ടിങ് മെഷീനെ സംബന്ധിച്ച് പരാതികള്‍ ഉയരുന്നുണ്ട്. അവയെല്ലാം പരിശോധിക്കാന്‍ കമ്മീഷന് തയ്യാറാണ്. പിഴവുകള്‍ തിരുത്തി വോട്ടിങ് മെഷീനുമായി മുന്നോട്ട് പോകാനാണ് കമ്മീഷന്റെ തീരുമാനമെന്ന് സുനില്‍ അറോറ കൂട്ടിച്ചേര്‍ത്തു.
നേരത്തെ ബാലറ്റ് പേപ്പര്‍ തിരിച്ചുകൊണ്ടുവരണമെന്ന ആവശ്യവുമായി കോണ്‍ഗ്രസ് അടക്കമുള്ള പാര്‍ട്ടികള്‍ രംഗത്ത് എത്തിയിരുന്നു.
Chief Election Commissioner of India Sunil Arora at an event in Delhi: I would like to make it very clear that we are not going back to the era of ballot papers. pic.twitter.com/60PS7tioSy
— ANI (@ANI) January 24, 2019
Discussion about this post