ന്യൂഡല്‍ഹി: സൂററ്റിലെ ഹോട്ടലില്‍ വാര്‍ത്താ സമ്മേളനത്തിനിടെ പൊതുമധ്യത്തില്‍ വെച്ച് അവതാരകയെ ബിജെപി നേതാവ് മൗഷുമി ചാറ്റര്‍ജി ഉപദേശിച്ച സംഭവം വിവാദത്തിലേക്ക്.. പാന്റ്സിനു പകരം സാരി ധരിക്കൂ എന്നായിരുന്നു അഭിനേത്രി കൂടിയായിരുന്ന നേതാവ് ഉപദേശിച്ചത്.
എന്നാല്‍ താന്‍ ഒരു അമ്മയുടെ സ്ഥാനത്ത് നിന്നാണ് ഉപദേശിക്കുന്നതെന്നും തനിക്ക് യുവതയെ ഉപദേശിക്കാനുള്ള എല്ലാ അവകാശവുമുണ്ടെന്നും അവര്‍ സ്വയം ന്യായീകരിച്ചു. കഴിഞ്ഞ ജനുവരി 2ന് ബിജെപിയില്‍ ചേര്‍ന്ന മൗഷുമി സൂററ്റ് ബിജെപി നേതാവ് നിതിന്‍ ബാജിയാവാലയ്ക്കൊപ്പമാണ് വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുക്കാന്‍ എത്തിയത്. അവിടെ പരിപാടി തുടങ്ങുന്നതിന് മുമ്പ് മൗഷുമിയെ മാധ്യമങ്ങള്‍ക്ക് പരിചയപ്പെടുത്തി കൊടുത്ത അവതാരകയെയാണ് വേഷത്തിന്റെ പേരില്‍ അവര്‍ അപമാനിച്ചത്.
എന്നാല്‍ രാഷ്ട്രീയ രംഗത്ത് വന്നതിന് ശേഷം ആദ്യം നടത്തിയ സമ്മേശനത്തില്‍ മൈക്ക് കൈയ്യില്‍ കിട്ടിയ ഉടനെ മൗഷുമി നടത്തിയ പ്രസ്താവനയായിരുന്നു ഇത്. എന്നാല്‍ പിന്നാലെ വിവാദങ്ങളുടെ പെരുമവയായിരുന്നു.
‘ഇപ്പോള്‍ നിങ്ങള്‍ ധരിച്ചിരിക്കുന്ന വസ്ത്രം ശരിയായതല്ല. നിങ്ങള്‍ ഒന്നുകില്‍ സാരിയോ അല്ലെങ്കില്‍ ചുരിദാറോ കുര്‍ത്തയോ ആയിരുന്നു ധരിക്കേണ്ടിയിരുന്നത്’, എന്നായിരുന്നു നേതാവിന്റെ പ്രസ്താവന…
എന്നാല്‍ സംഭവം വിവാദമായെന്ന് മനസിലായതോടെ അവര്‍ ന്യായീകരിച്ച് രംഗത്തെത്തി. ‘തെറ്റായ രീതിയില്‍ ഞാന്‍ പറഞ്ഞത് എടുക്കരുത്. ബിജെപി നേതാവായിട്ടല്ല അമ്മയുടെ സ്ഥാനത്ത് നിന്നാണ് ഉപദേശിക്കുന്നതെന്ന് ഞാന്‍ അവരോട് പറഞ്ഞിരുന്നു. ഒരു ഭാരതീയ സ്ത്രീ എന്ന നിലയില്‍ യുവതയെ എന്ത് എവിടെ എങ്ങനെ ധരിക്കണം എന്ന ഉപദേശിക്കാനുള്ള അവകാശം എനിക്കുണ്ട്’, അവര്‍ പ്രതികരിച്ചു.
Discussion about this post