അലിഗഢ്: രാജ്യത്തെ അവിവാഹിതര്‍ക്ക് പ്രത്യേക ബഹുമതികള്‍ നല്‍കണമെന്ന് യോഗ ഗുരു രാംദേവ്. രണ്ടിലധികം കുട്ടികളുള്ളവരുടെ വോട്ടവകാശം റദ്ദാക്കണമെന്നും ജനസംഖ്യാ നിയന്ത്രണത്തിന് ഇതുമാത്രമാണ് മാര്‍ഗമെന്നും അലിഗഢില്‍ ഒരു പരിപാടിയില്‍ സംസാരിക്കവേ രാംദേവ് പറഞ്ഞു.
ദിനവും പെരുകുന്ന ജനസംഖ്യ കുറയ്ക്കാന്‍ രണ്ടിലധികം കുട്ടികളുള്ളവരുടെ വോട്ടവകാശം, ജോലി, ചികിത്സാ സൗകര്യങ്ങള്‍ തുടങ്ങിയവ എടുത്തുകളയണമെന്നും തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ അനുവദിക്കരുതെന്നും രാംദേവ് പറയുന്നു. ഹിന്ദുക്കളായാലും മുസ്ലിങ്ങളായാലും അങ്ങനെയുള്ളവര്‍ക്കെതിരെ നടപടിയെടുക്കണം. ഇങ്ങനെ മാത്രമേ ജനപ്പെരുപ്പം നിയന്ത്രിക്കാനാകൂവെന്നാണ് രാം ദേവിന്റെ വാദം.
നേരത്തെ,രണ്ടില്‍ കൂടുതല്‍ കുട്ടികളുള്ളവര്‍ക്ക് സര്‍ക്കാര്‍ സ്‌കൂളുകളില്‍ പ്രവേശനം നിരോധിക്കണമെന്നും സര്‍ക്കാര്‍ ആശുപത്രികളില്‍ ചികിത്സ നല്‍കരുതെന്നും മുന്‍പ് രാംദേവ് ആവശ്യപ്പെട്ടിരുന്നു. തന്നെപ്പോലുള്ള അവിവാഹിതര്‍ക്ക് പ്രത്യേക ബഹുമതികള്‍ നല്‍കേണ്ടതാണെന്നായിരുന്നു മുമ്പത്തെ മറ്റൊരു പരാമര്‍ശം.
Discussion about this post