ഹരിയാന: ഗുരുഗ്രാമിനടുത്ത് നാല് നില കെട്ടിടം തര്‍ന്നു വീണു. ഇന്ന് രാവിലെ അഞ്ച് മണിയോടെയായിരുന്നു അവകടം. കെട്ടിടത്തന്റെ അവശിഷ്ടങ്ങള്‍ക്കുള്ളില്‍ എട്ടോളം പേര് കുടുങ്ങിക്കിടക്കുന്നതായി റിപ്പോര്‍ട്ട്. ഇവരെ പുറത്തെടുക്കുന്നതിനായി ഹരിയാന പോലീസ്, അഗ്നിരക്ഷാ സേന, ദേശീയ ദുരന്ത നിവാരണ സേന തുടങ്ങിയവരുടെ നേതൃത്വത്തില്‍ രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്. ഇവര്‍ കുടുങ്ങിക്കിടക്കുന്ന സ്ഥലത്തെ അവശിഷ്ടങ്ങള്‍ ബുല്‍ഡോസര്‍ ഉപയോഗിച്ച് മാറ്റുന്ന ജോലിയാണ് ഇപ്പോള്‍ നടക്കുന്നത്.
കുടുങ്ങി കിടക്കുന്ന എട്ട് പേരെയും ഇതുവരെ കണ്ടെത്താനായിട്ടില്ലെന്ന് രക്ഷാപ്രവര്‍ത്തന ഉദ്യോഗസ്ഥര്‍ അറിയിച്ചു. ഗുരുഗ്രാമിലെ സൈബര്‍ ഹബ്ബില്‍ നിന്നും 12 കിലോമീറ്റര്‍ ദൂരത്താണ് കെട്ടിടം സ്ഥിതി ചെയ്യുന്നത്. എന്നാല്‍ എങ്ങനെയാണ് തകര്‍ന്നത് എന്നതിനെക്കുറിച്ച് ഇതുവരെ വ്യക്തതയില്ല.