ശിവസേനാ നേതാവ് ബാല്‍ താക്കറെയുടെ ഓര്‍മ്മ പങ്കുവച്ച് ബിഗ് ബി അമിതാഭ് ബച്ചന്. ബാല്‍ താക്കറെയുടെ ജീവിതം പറയുന്ന താക്കറെ എന്ന ചിത്രം പുറത്തിറങ്ങാനിരിക്കെയാണ് ബിഗ് ബി അനുഭവം പങ്കുവെച്ചത്.
താനിന്നും ജീവിച്ചിരിക്കുന്നതിനു കാരണം താക്കറെയാണെന്ന് അദ്ദേഹം പറയുന്നു.
1983 കൂലിയെന്ന ചിത്രത്തിന്റെ സെറ്റില്‍ വെച്ച് ഗുരുതര പരിക്കേറ്റ തന്നെ എത്രയും പെട്ടെന്ന് ഹോസ്പിറ്റലില്‍ എത്തിച്ചാല്‍ മാത്രമേ ജീവന് രക്ഷിക്കാന്‍ സാധിക്കുമായിരുന്നുള്ളൂ. എന്നാല്‍ മോശം കാലാവസ്ഥ കാരണം ആംബുലന്സുകളൊന്നു തന്നെ ലഭ്യമായിരുന്നില്ല. ആ സമയത്ത് തന്നെ രക്ഷിച്ചത് ബാല്‍ താക്കറെയാണ്. ശിവസേനയുടെ ആംബുലന്‍സ് വിട്ടു നല്കി സമയത്ത് തന്നെ ഹോസ്പിറ്റലിലെത്തിച്ചത് അദ്ദേഹമാണ്.
എനിക്ക് ജീവിതത്തില്‍ ഏറ്റവും വലിയൊരു ആവശ്യം വന്നപ്പോള്‍ ബാലസാഹബ് ആണ് എന്നെ രക്ഷിച്ചത്. ബാലസാഹബ് തന്ന പിന്തുണ കൊണ്ടാണ് ഞാനിപ്പോള്‍ ജീവിച്ചിരിക്കുന്നത്. ഞങ്ങള്‍ക്കിടയില്‍ ഏറെ അടുപ്പവും സൗഹൃദവുമൊക്കെയുണ്ടായിരുന്നു. ഞാനദ്ദേഹത്തെ ഒരുപാട് ബഹുമാനിക്കുന്നു. ബച്ചന് പറഞ്ഞു.
ബാല്‍ താക്കറെയ്ക്ക് തന്റെ കുടുംബവുമായും നല്ല ബന്ധമാണുണ്ടായിരുന്നതെന്നും കല്യാണം കഴിഞ്ഞതു മുതല്‍ ജയ ബച്ചനെ അദ്ദേഹം സ്വന്തം മരുമകളെ പോലെയാണ് കണ്ടിരുന്നതെന്നും അമിതാഭ് ബച്ചന് കൂട്ടിച്ചേര്‍ത്തു.
പത്രപ്രവര്‍ത്തകനും ശിവസേന എംപിയുമായ സഞ്ജയ് റാവത്ത് കഥയെഴുതി നിര്‍മിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് അഭിജിത്ത് പാന്‍സെയാണ്. ജനുവരി 25നാണ് ചിത്രം പുറത്തിറങ്ങുന്നത്. നവാസുദ്ദീന്‍ സിദ്ദിഖിയെ കൂടാതെ അമൃത റാവു, അബ്ദുള്‍ ഖാദര്‍ അമിന്‍, അനുഷ്ക ജാദവ്, ലക്ഷ്മണ് സിംഗ് രാജ്പുത്, എന്നിവരും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്.
Discussion about this post