ന്യൂഡല്‍ഹി: റെയില്‍വേ മന്ത്രി പിയൂഷ് ഗോയാലിന് ധനമന്ത്രിയുടെ അധിക ചുമതല നല്കി. ധനമന്ത്രി അരുണ്‍ ജെയ്റ്റ്ലി ചികിത്സയുടെ ഭാഗമായി അമേരിക്കയിലായതിനാലാണ് ധനമന്ത്രിയുടെ അധിക ചുമതല പിയൂഷ് ഗോയലിന് നല്‍കിയിരിക്കുന്നത്.
ഗോയല്‍ നേരത്തെയും ധനമന്ത്രിയുടെ അധിക ചുമതല നിര്‍വ്വഹിച്ചിട്ടുണ്ട്. 2018 മെയ് മാസം കിഡ്നി മാറ്റിവയ്ക്കലിനായി അരുണ്‍ ജെയ്റ്റ്ലി പോയപ്പോള്‍ ചുമതല പീയുഷ് ഗോയലിനായിരുന്നു.
മോഡി സര്‍ക്കാരിന്റെ 2019 ലെ ഇടക്കാല ബജറ്റ് അവതരിപ്പിക്കുന്നതും പിയുഷ് ഗോയലാകാനാണ് സാധ്യത. എന്നാല്‍ ആര് ബജറ്റ് അവതരിപ്പിക്കുമെന്ന് ധനമന്ത്രാലയം വ്യക്തമാക്കിയിട്ടില്ല. കേന്ദ്ര സര്‍ക്കാരിന്റെ ഇടക്കാല ബജറ്റ് ഫ്രെബ്രുവരി ഒന്നിനാണ് അവതരിപ്പിക്കുന്നത്.
Discussion about this post