ന്യൂഡല്‍ഹി: വരുന്ന ലോക്സഭാ തെരഞ്ഞെടുപ്പില്‍ താന്‍ മത്സര രംഗത്തുണ്ടാകില്ലെന്ന് കേന്ദ്രമന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനം. രാജ്യസഭാ എംപിയായ തനിക്ക് നാല് വര്‍ഷം കൂടി കാലാവധിയുണ്ട്. അതിനാല്‍ മത്സര രംഗത്തുണ്ടാകില്ല. തന്റെ സ്ഥാനാര്‍ഥിത്വം പാര്‍ട്ടി ഇതുവരെ ആലോചിച്ചിട്ട് പോലുമില്ലെന്നും മന്ത്രി പറഞ്ഞു.
അല്‍ഫോണ്‍സ് കണ്ണന്താനം പത്തനംതിട്ടയില്‍ ബിജെപി സ്ഥാനാര്‍ഥിയാകുമെന്ന് മുന്‍പ് വാര്‍ത്തകളുണ്ടായിരുന്നു. ഈ സാഹചര്യത്തിലാണ് നിലപാട് വ്യക്തമാക്കി അദ്ദേഹം രംഗത്തുവന്നത്.
Discussion about this post