ന്യൂഡല്‍ഹി: എഐസിസി ജനറല്‍ സെക്രട്ടറിയായി ചുമതലയേറ്റ പ്രിയങ്കയ്ക്ക് ആശംസയുമായി ഭര്‍ത്താവ് റോബര്‍ട്ട് വദ്ര. ജീവിതത്തിന്റെ ഏത് ഘട്ടങ്ങളിലും ഞാന്‍ നിന്നോടൊപ്പമുണ്ട്. നിന്റെ ഏറ്റവും നല്ലത് നല്‍കൂ എന്നാണ് റോബര്‍ട്ട് വദ്ര തന്റെ ഫേസ്ബുക്കില്‍ കുറിച്ചത്.
കിഴക്കന്‍ യുപിയുടെ ചുമതലയാണ് കോണ്‍ഗ്രസ് പ്രിയങ്കയ്ക്ക് നല്‍കിയിരിക്കുന്നത്. മോഡിയുടെ വാരണാസി, മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ ഗൊരഖ്പൂര്‍ തുടങ്ങിയ മണ്ഡലങ്ങള്‍ അടങ്ങിയതാണ് കിഴക്കന്‍ ഉത്തര്‍പ്രദേശ്. അടുത്ത മാസം ആദ്യം പ്രിയങ്ക ചുമതലയേല്‍ക്കും.
കോണ്‍ഗ്രസ് രാഷ്ട്രീയത്തില്‍ ഔദ്യോഗിക സ്ഥാനങ്ങള്‍ ഏറ്റെടുക്കാന്‍ വിമുഖത കാണിച്ചിരുന്ന പ്രിയങ്ക, തെരഞ്ഞെടുപ്പ് വേദികളിലെ പ്രചാരകയായി മാത്രം ഒതുങ്ങി നില്‍ക്കുകയായിരുന്നു. നേരത്തെ രാഷ്ട്രീയത്തില്‍ നിന്നും വിശ്രമമെടുക്കുന്ന സോണിയ ഗാന്ധിക്ക് പകരം റായ്ബറേലിയില്‍ നിന്ന് വരുന്ന തെരഞ്ഞെടുപ്പില്‍ പ്രിയങ്ക ജനവിധി തേടാന്‍ സാധ്യതയുണ്ടെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ആരോഗ്യ പ്രശ്നങ്ങള്‍ കാരണം മകള്‍ പ്രിയങ്കയ്ക്കു വേണ്ടി സോണിയ തന്നെ റായ്ബറേലിയില്‍ വഴിമാറി കൊടുക്കുന്നതായും അഭ്യൂഹങ്ങളുണ്ട്.
Discussion about this post