ന്യൂഡല്‍ഹി: പ്രിയങ്കാ ഗാന്ധിയെ കോണ്‍ഗ്രസ് ദേശീയ നേതൃത്വത്തിലേക്ക് നിയമിച്ചതിനു പിന്നാലെ രാഹുല്‍ ഗാന്ധിയെ പരിഹസിച്ച് ബിജെപി. പാര്‍ട്ടിയുടെ നേതൃപദത്തില്‍ രാഹുല്‍ തികഞ്ഞ പരാജയമാണെന്ന് തുറന്ന് സമ്മതിക്കുകയാണ് പുതിയ നടപടിയിലൂടെ കോണ്‍ഗ്രസ് ചെയ്തതെന്ന് ബിജെപി നേതാവ് സംബീത് പത്ര പരിഹസിച്ചു.
കോണ്‍ഗ്രസിന്റെ പുതിയ നീക്കത്തെ അഭിനന്ദിക്കുന്നുവെന്ന് പരിഹസിച്ച പത്ര ഒരു പാര്‍ട്ടിയാകെ ഒരു കുടുംബത്തിന് പിന്നാലെ പോകുന്ന കാഴ്ചയാണ് ഇപ്പോള്‍ കാണാനാകുന്നതെന്നും കൂട്ടിച്ചേര്‍ത്തു.
പ്രിയങ്കാ ഗാന്ധിയെ കിഴക്കന്‍ ഉത്തര്‍പ്രദേശിന്റെ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറിയായിട്ടാണ് പാര്‍ട്ടി നേതൃത്വം നിയമിച്ചത്. പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ വാരണാസി, ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ ഗൊരഖ്പൂര്‍ തുടങ്ങിയ മണ്ഡലങ്ങള്‍ അടങ്ങിയതാണ് കിഴക്കന്‍ ഉത്തര്‍പ്രദേശ്. ഫെബ്രുവരി ആദ്യവാരമാണ് പ്രിയങ്ക ഔദ്യോഗികമായി ചുമതലയേല്‍ക്കുന്നത്.
Discussion about this post