ന്യൂഡല്‍ഹി: പൊതു തെരഞ്ഞെടുപ്പിന് മുന്നോടിയായി മധ്യവര്‍ഗ്ഗത്തെ ഒപ്പം നിര്‍ത്താന്‍ വന്‍ പ്രഖ്യാപനങ്ങള്‍ നിരത്തി കേന്ദ്ര ബജറ്റ്. ഇതില്‍ ആദായ നികുതി നല്‍കുന്നതിനുള്ള പരിധി ഉയര്‍ത്തുന്നതാകും ഏറ്റവും ശ്രദ്ധേയം എന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര് ചെയ്യുന്നു. നിലവില്‍ 2.5 ലക്ഷം രൂപയാണ് ആദയനികുതി നല്‍കുന്നതിനുളള പരിധി. ഈ ബജറ്റില്‍ ഇത് അഞ്ച് ലക്ഷമാക്കി ഉയര്‍ത്തിയേക്കും.
ഇതോടെ 2.5 ലക്ഷത്തിനും അഞ്ച് ലക്ഷത്തിനും ഇടയില്‍ നികുതി നല്കുന്ന വലിയ ജനവിഭാഗത്തിന് നികുതി കൊടുകേണ്ടി വരില്ല. ഈ പ്രഖ്യാപനത്തിലൂടെ രാജ്യത്തെ മധ്യവര്‍ഗ്ഗത്തെ ഒപ്പം നിര്‍ത്താനാകുമെന്നാണ് കേന്ദ്ര സര്‍ക്കാരിന്റെ പ്രതീക്ഷ. യാത്ര ആനുകൂല്യങ്ങള്‍ക്ക് നികുതി സൗജന്യം നല്‍കുക, വര്‍ദ്ധിച്ചു വരുന്ന ചികിത്സാ ചെലവുകള്‍ കുറയ്ക്കാനായി പ്രത്യേക പദ്ധതി തുടങ്ങുക എന്നിവയെക്കയാണ് കേന്ദ്ര ബജറ്റില്‍ പരിഗണിക്കുന്നുണ്ടെന്നാണ് സൂചന.
Discussion about this post