മലപ്പുറം: രാജ്യത്ത് സമൂഹമാധ്യമങ്ങള്‍ വഴി പ്രചരിക്കുന്ന ഭക്ഷണസംബന്ധമായ വീഡിയോകള്‍ നന്നായി നിരീക്ഷിക്കണമെന്ന് സര്‍ക്കാരിന്റെ നിര്‍ദേശം ഇന്റര്‍നെറ്റ് ദാതാക്കളായ ഗൂഗിളിനോടും ഫേസ്ബുക്കിനോടുമാണ് ഐടി മന്ത്രാലയം നിര്‍ദേശിച്ചത്. ഭക്ഷണവുമായി ബന്ധപ്പെട്ട് വ്യാജ വിവരങ്ങള്‍ പ്രചരിപ്പിക്കുന്ന വീഡിയോകള്‍ ശ്രദ്ധയില്‍പ്പെട്ടതിനെത്തുടര്‍ന്നാണിത് നിര്‍ദ്ദേശം.
ഇത്തരം വ്യാജ വീഡിയോകളും സന്ദേശങ്ങളും നീക്കം ചെയ്യണമെന്നും ഇവ പ്രചരിപ്പിക്കുന്നവരുടെ അക്കൗണ്ട് തടയണമെന്നും മന്ത്രാലയം ആവശ്യപ്പെട്ടിട്ടുണ്ട്. കേന്ദ്ര ഭക്ഷ്യസുരക്ഷാ ഗുണനിലവാര അതോറിറ്റിയുടെ (ഫസ്സായി) സിഇഒ പവന്‍കുമാര്‍ അഗര്‍വാള്‍ ഐടി സെക്രട്ടറി അജയ് പ്രകാശ് സാഹ്നിക്ക് നല്കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി. വ്യാജ സന്ദേശങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടതിനെത്തുടര്‍ന്ന് വ്യാജ വീഡിയോകള്‍ തടയാനുള്ള സംവിധാനമൊരുക്കാനാണ് ഐടി മന്ത്രാലയം ആവശ്യപ്പെട്ടത്.
Discussion about this post