ബംഗളൂരു: കര്‍ണാടകയില്‍ എംഎല്‍എമാര്‍ തമ്മിലുണ്ടായ അടിപിടിയില്‍ പരിക്കേറ്റ എംഎല്‍എയ്ക്ക് ശസ്ത്രക്രിയ. കോണ്‍ഗ്രസ് എംഎല്‍എയായ ആനന്ദ് സിങ്ങിനാണ് അടിപിടിയില്‍ കണ്ണിന് സാരമായി പരിക്കേറ്റത്. ഇയാളുടെ കണ്ണിന് താഴെ സാരമായി ക്ഷതമേറ്റിട്ടുണ്ടെന്നും അതുകൊണ്ടു തന്നെ ശസ്ത്രക്രിയ വേണ്ടി വരുമെന്നാണ് റിപ്പോര്‍ട്ട്.
സര്‍ക്കാര്‍ അട്ടിമറിക്കാനുള്ള ബിജെപിയുടെ ശ്രമങ്ങള്‍ക്ക് തടയിടാനായി കോണ്‍ഗ്രസ് തങ്ങളുടെ എംഎല്‍എമാരെ ബിഡദിയിലെ ഈഗിള്‍ടണ്‍ റിസോര്‍ട്ടിലേക്ക് മാറ്റിയിരുന്നു. ഇവിടെ വച്ചാണ് എംഎല്‍എമാര്‍ തമ്മില്‍ അടിപിടിയായത്. സംഭവത്തില്‍ ബെള്ളാരി കാംപ്ലി എംഎല്‍എ ജെഎന്‍ ഗണേശിനെതിരെ പോലീസ് വധശ്രമത്തിന് കേസെടുക്കുകയും ചെയ്തിരുന്നു.
Discussion about this post