കൊല്‍ക്കത്ത: അമിത് ഷായുടെ ഹെലികോപ്ടര്‍ ഇറക്കുന്നതിന് പശ്ചിമ ബംഗാളില്‍
വീണ്ടും അനുമതി നിഷേധിച്ചു. ജില്ലാ മജിസ്ട്രേറ്റാണ് അമിത് ഷായ്ക്ക് അനുമതി നിഷേധിച്ചതെന്നാണ് റിപ്പോര്‍ട്ടുകള്‍. ബുധനാഴ്ച ഇവിടെ ബിജെപി റാലിയില്‍ അമിത് ഷായ്ക്ക് പകരം സ്മൃതി ഇറാനിയെ പങ്കെടുപ്പിക്കാനാണ് ബിജെപി തീരുമാനം.
ഇന്നലെ മാല്‍ഡയിലും അമിത് ഷായ്ക്ക് അനുമതി നിഷേധിച്ചെങ്കിലും അവസാനം നിമിഷം അനുമതി നല്‍കുകയായിരുന്നു.
അതേസമയം പനി കൂടിയതിനാലാണ് അമിത് ഷാ മടങ്ങിയതെന്നാണ് ബിജെപി നല്കുന്ന വിശദീകരണം. പനി കൂടിയതിനാല്‍ റാലികളില്‍ പങ്കെടുക്കരുതെന്ന് ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചതായി ബിജെപി സംസ്ഥാനാധ്യക്ഷന്‍ ദിലീപ് ഘോഷ് പറഞ്ഞു.
Discussion about this post