കൊല്‍ക്കത്ത: പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിയുടെ നേതൃത്വത്തില്‍ കൊല്‍ക്കത്തയില്‍ നടത്തിയ റാലിയെ പരിഹസിച്ച ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷായ്ക്ക് മറുപടിയുമായി തൃണമൂല്‍ കോണ്‍ഗ്രസ്. പൊതു തെരഞ്ഞെടുപ്പ് അടുത്തതോടെ ബിജെപി കേന്ദ്രങ്ങള്‍ ആശങ്കയുടെ മുള്‍മുനയിലാണ്, അതിന്റെ തെളിവാണ് ഷായുടെ ഇന്നത്തെ പ്രസംഗമെന്നും തൃണമൂല്‍ കോണ്‍ഗ്രസ് പാര്‍ലമെന്റ് അംഗം ഡെറിക് ഒബ്രയാന് പരിഹസിച്ചു.
ബിജെപിയുടെയും മോഡി സര്‍ക്കാരിന്റെയും ദിനങ്ങള്‍ എണ്ണപ്പെട്ടുവെന്ന് അവര്‍ക്ക് തന്നെ ബോധ്യമുണ്ട്.അവര്‍ ആശങ്കയുടെ മുള്‍മുനയിലാണ്. അതിന്റെ തെളിവാണ് അമിത് ഷായുടെ മാല്‍ഡയിലെ പ്രസംഗം. ഷായുടെ പ്രസംഗം വസ്തുതാ വിരുദ്ധതകള്‍ കൊണ്ട് നിറഞ്ഞതായിരുന്നുവെന്നും ഒബ്രയാന് കുറ്റപ്പെടുത്തി. ബിജെപിക്ക് ഇന്ത്യയുടെയും ബംഗാളിന്റെയും വ്യവസ്ഥിതികളെക്കുറിച്ച് ശരിക്ക് ധാരണയില്ലെന്നും അദ്ദേഹം പറഞ്ഞു.
Discussion about this post