ഡെറാഡൂണ്‍: കനത്ത മഴയെ തുടര്‍ന്ന് ഉത്തരാഖണ്ഡില്‍ സ്കൂള്‍ കെട്ടിടം തകര്‍ന്നുവീണു. ചമോലിയിലെ ഗോപേശ്വര്‍ പ്രദേശത്തുള്ള സരസ്വതി ശിശു മന്ദിരം സ്കൂളാണ് തകര്‍ന്ന് വീണത്. സംഭവത്തില്‍ ആര്‍ക്കും പരിക്കേറ്റിട്ടില്ലെന്നാണ് വിവരം.
സംസ്ഥാനത്ത് കനത്ത മഞ്ഞ് വീഴ്ച്ചയ്ക്കും മഴയ്ക്കും സാധ്യയുണ്ടെന്ന മുന്നറിയിപ്പിനെ തുടര്‍ന്ന് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് സര്‍ക്കാര്‍ അവധി പ്രഖ്യാപിച്ചിരുന്നു. ഇതുകൊണ്ടാണ് വന്‍ ദുരന്തം ഒഴിവായത്.
Discussion about this post