ന്യൂഡല്‍ഹി: പ്രമുഖ സ്മാര്‍ട്ട് ഫോണ്‍ നിര്‍മ്മാതാക്കളായ സാംസംഗ് ഇന്ത്യയിലെ ഉല്പാദനം കുറയ്ക്കാന്‍ ഒരുങ്ങുന്നതായി കേന്ദ്ര സര്‍ക്കാരിനെ അറിയിച്ചു. ഫോണുകളുടെ ഡിസ്പ്ലേകളും ടച്ച് സ്ക്രീനുകളും ഇറക്കുമതി ചെയ്യുന്നതിന് തീരുവ ഏര്‍പ്പെടുത്തിയത് കൊണ്ടാണ് സാംസംഗ് ഇത്തരത്തിലൊരു നിലപാട് സ്വീകരിച്ചിരിക്കുന്നത്.
ഇറക്കുമതി ചെലവ് ഉയര്‍ത്തതോടെ ഉല്‍പ്പാദനം കുറയ്ക്കാന്‍ ആവില്ല എന്ന
നിലപാടിലാണ് സാംസംഗ്. ഇതിന്റെ ഭാഗമായി ഗാലക്സി എസ് 9, നോട്ട് 9 എന്നീ ഫ്ളാഗ്ഷിപ്പ് മോഡലുകളുടെ ആഭ്യന്തര ഉല്‍പ്പാദനം നിര്‍ത്താനാണ് കമ്പനി തീരുമാനിച്ചിരിക്കുന്നത്.
ഉല്പാദനം നിര്‍ത്തുന്നതോടെ ഇന്ത്യയില്‍ നിന്നുളള സ്മാര്‍ട്ട് ഫോണ്‍ കയറ്റുമതി ഇതോടെ ഗണ്യമായി കുറയുമെന്നും കമ്പനി വ്യക്തമാക്കി. ഫെബ്രുവരി മുതല്‍ ഡിസ്പ്ലേയും ടച്ച് പാനലും ഇന്ത്യയില്‍ തന്നെ നിര്‍മ്മിക്കണമെന്ന് സര്‍ക്കാര്‍ നിര്‍ദ്ദേശം നല്‍കിയിരുന്നു. അല്ലാത്ത പക്ഷം ഇറക്കുമതിയ്ക്ക് 10 ശതമാനം തീരുവ നല്‍കേണ്ടി വരുമെന്ന് കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കിയിരുന്നു. ഇതേ തുടര്‍ന്നാണ് കമ്പനി ഇന്ത്യയിലെ ഉല്പാദനം കുറയ്ക്കാന്‍ തീരുമാനിച്ചത്.
Discussion about this post