മുംബൈ: പ്രധാനമന്ത്രി നരേന്ദ്ര മോഡിയെ വാഴ്ത്തി ബോളിവുഡ് താരം അനില്‍ കപൂര്‍. പുതിയ സിനിമ ടോട്ടല്‍ ധമാലിന്റെ ട്രെയ്ലര് പുറത്തിറക്കുന്ന ചടങ്ങിനിടെ പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. ഇതിനു പിന്നാലെയാണ് താരത്തിന്റെ പ്രതികരണം.
പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്താന്‍ ഉദ്ദേശിച്ചിരുന്നെന്നും രാജ്യത്തിനു വേണ്ടി കഠിനമായി അധ്വാനിക്കുന്ന ഒരാളെ കണ്ടുമുട്ടിയത് വലിയ പ്രചോദനമായെന്നും അദ്ദേഹം പറഞ്ഞു. ‘തികച്ചും ആശ്ചര്യമായിരുന്നു. കഴിഞ്ഞ രണ്ടു വര്‍ഷമായി അദ്ദേഹത്തെ കാണാന്‍ ഞാന്‍ ആഗ്രഹിച്ചു. അത് ഒരിക്കലും സംഭവിച്ചില്ല. ചില കൂടിക്കാഴ്ചകള്‍ നിര്‍ണ്ണായകമാവുമെന്ന് ഞാന്‍ കരുതുന്നു. അദ്ദേഹത്തെ കണ്ടുമുട്ടിയതില്‍ അഭിമാനിക്കുന്നു’- അനില്‍ കപൂര്‍ പറയുന്നു.
തെരഞ്ഞെടുപ്പില്‍ എന്താണ് സംഭവിക്കുന്നതെന്ന് നമുക്കെല്ലാവര്‍ക്കും അറിയാം. ഇത് നമുക്ക് രാഷ്ട്രീയത്തെക്കുറിച്ച് ചര്‍ച്ച ചെയ്യാന്‍ കഴിയുന്ന ഒരു പ്ലാറ്റ്ഫോമല്ല എന്നായിരുന്നു മോഡി വീണ്ടും പ്രധാനമന്ത്രിയാകണമോ എന്ന ചോദ്യത്തിന് അനില്‍ കപൂറിന്റെ ഉത്തരം. 2019 ജനുവരി 16 നാണ് പ്രധാനമന്ത്രി നരേന്ദ്ര മോഡിയുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തിയത്.
എന്നാല്‍ ട്വിറ്ററില്‍ ഈ വിഷയത്തില്‍ അനില്‍ കപൂറിനെ വിമര്‍ശിക്കാന്‍ എത്തുന്നവരുടെ എണ്ണത്തിന് ഇതുവരെയും ഒരു കുറവും സംഭവിച്ചിട്ടില്ല. അനവധി വിമര്‍ശന ശരങ്ങളാണ് താരത്തിന് നേരെ ഉയരുന്നത്.
Discussion about this post